0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മാത്യുവിന്റെ കണ്ണുകളിൽ ഒരു യാചനയുണ്ടായിരുന്നു.

​ഷാജിയേട്ടൻ മാത്യുവിനെ അടിമുടി ഒന്ന് നോക്കി.

"കൊണ്ടുപോകാം സാറേ.. പക്ഷേ ആ പഴയ മുറിവുകൾ വീണ്ടും കുത്തിത്തുറക്കുന്നത് സാറിന് താങ്ങാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.എന്റെ ഡ്യൂട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.സർ ഓക്കേ ആണെങ്കിൽ നമുക്ക് പോവാം.."

​മാത്യു തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ തലയിൽ ആയിരം വവ്വാലുകൾ ചിറകടിക്കുന്നതുപോലെ അയാൾക്ക് തോന്നി.

അൽവിഷ്.. സാം..നാതാഷാ... അമല.. ഷാജിയേട്ടൻ.. എല്ലാവരും ഒരേ ചരടിൽ കോർത്ത മുത്തുകൾ പോലെ തന്റെ ജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. താൻ ഇത്രയും കാലം അറിഞ്ഞത് പകുതി സത്യങ്ങൾ മാത്രമാണോ?!!

​"ആഹ്.. മാത്യു സാറെ.. അവിടെ വച്ച് സർ അമലയുടെ സർജറി ചെയ്ത ഡോക്ടർ ആണെന്ന് ഒന്നും പറയാൻ നിക്കണ്ട..

അമലയുടെ പണ്ടത്തെ ടീച്ചർ ആണെന്ന് അങ്ങാനും കള്ളം പറയാം.."

വഴിമധ്യേ ഷാജിയേട്ടൻ ഉപദേശിച്ചു. മാത്യു ആ മരവിപ്പിനിടയിലും തലയാട്ടി. മാത്യു അയാളെയും കൊണ്ട് വണ്ടി വേഗത്തിൽ വിട്ടു.

അമലയുടെ വീട്ടിലേക്ക്...

​മരങ്ങൾ തിങ്ങിനിറഞ്ഞ ആ ഇടവഴിയിൽ, കാലപ്പഴക്കം ചെന്ന ആ പഴയ തറവാട് വീട് ഒറ്റപ്പെട്ടതുപോലെ നിന്നു.

ചുറ്റുമുള്ള വീടുകൾ ദൂരെയാണ്.

ആ വീടിന്റെ മുറ്റത്ത് ഒരാൾ കൃഷിപ്പണിയിൽ ഏർപ്പെട്ടിട്ടുണ്ട്.

"അത് അമലയുടെ അമ്മാവനാണ്.. അയാൾ ആണ് ഇപ്പോ ഇവിടെ താമസം.."

ഷാജിയേട്ടൻ പതുക്കെ പറഞ്ഞു. മാത്യു വണ്ടി സൈഡ് ആക്കി. ഹൃദയമിടിപ്പ് കാതുകളിൽ മുഴങ്ങുന്നതുപോലെ അയാൾക്ക് തോന്നി.

​ആ കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന ആൾ അവരുടെ അടുത്തേക്ക് നീങ്ങി.

​"ആഹ്.. ചേട്ടാ.. ഇത് അമലയുടെ പഴയ ഒരു ടീച്ചർ ആണ്.. ഈ വഴി വന്നപ്പോ എന്റോഡ് വഴി ചോദിച്ചതാണ്.. ഒന്ന്

💬 Comments

View all comments