Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കയറാം എന്ന് കരുതി.."
ഷാജിയേട്ടൻ കള്ളം പറഞ്ഞു ഒപ്പിച്ചു.
"ആഹ്.. ഇരിക്ക് കേട്ടോ.. ഞാൻ ഒന്ന് കാലു കഴുകട്ടെ.."
അയാൾ സൗമ്യമായി പറഞ്ഞു.
മാത്യുവും ഷാജിയേട്ടനും ആ ഉമ്മറത്തേക്ക് കയറി.
മാത്യുവിന്റെ കണ്ണുകൾ ആ വീടിന്റെ ഓരോ മൂലയിലും പരതി. അമല നടന്നിരുന്ന ആ തറയിൽ നിൽക്കുമ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
"ആ.. വരൂ.. അകത്തേക്ക് വാ.."
അയാൾ കാലും മുഖവും കഴുകിവന്നു അവരെ അകത്തെ ചെറിയ ലിവിങ് റൂമിലേക്ക് കൊണ്ടുപോയി.
അവർ അവിടെ ഇരുന്നു.
മാത്യുവിന്റെ കണ്ണുകൾ പെട്ടെന്ന് ആ ഷെൽഫിലേക്ക് നീങ്ങി.
അവിടെ അമലയുടെ സുന്ദരമായ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ചിരിക്കുന്ന അമല.
മാത്യുവിന്റെ ശ്വാസം നിലച്ചു.
അയാൾ അറിയാതെ ആ ഷെൽഫിന് അടുത്തേക്ക് നീങ്ങി.
എന്നാൽ അമലയുടെ ചിത്രത്തിന് തൊട്ടടുത്ത് കണ്ട മറ്റൊരു ഫോട്ടോ കണ്ടതും മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സ്ഫോടനം നടന്നതുപോലെ തോന്നി. അയാൾക്ക് ബാലൻസ് തെറ്റി.
വർഷങ്ങൾക്ക് മുന്നേ എടുത്ത ആ കല്യാണ ഫോട്ടോ!
ഏതോ സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് ഇൽ നാണിച്ച് നിൽക്കുന്ന അമലയെ ചേർത്തുപിടിച്ചിരിക്കുന്ന ആ ചെറുപ്പക്കാരൻ...
"സാം...!!!"
അത് സാം ആയിരുന്നു!
ഇന്നത്തെ സാമിനേക്കാൾ പ്രസരിപ്പുള്ള, താടിയില്ലാത്ത, എന്നാൽ അതേ തീക്ഷ്ണമായ കണ്ണുകളുള്ള സാം.
"ഇത്...?"
മാത്യുവിന്റെ വിരലുകൾ വിറച്ചു. ശബ്ദം പുറത്തേക്ക് വന്നില്ല.
"അമലയുടെ ഭർത്താവ്.. സാം.."
അമ്മാവൻ പതുക്കെ പറഞ്ഞു.
"അയാൾ ഇപ്പോ എവിടെ.. നാട്ടിലില്ലേ..?"
മാത്യുവിന് പകരം ഷാജിയേട്ടനാണ് ചോദിച്ചത്. മാത്യു അപ്പോഴും ആ ഫോട്ടോയിൽ തറച്ചു നിൽക്കുകയായിരുന്നു.
"എവിടുന്ന്.. അങ്ങേര് എവിടെയൊക്കെയോ പറന്നു നടക്കുവാണ്..
അമല
💬 Comments
View all comments