0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പോയതിൽ പിന്നെ അങ്ങനെയാ..

പ്രണയവിവാഹം ആയിരുന്നു.. ഏറെ കാലത്തെ പ്രണയത്തിനു ശേഷം വീട്ടുകാരുടെ എതിർപ്പ് ഒരുവിധത്തിൽ മാറിയപ്പോ അവർ കല്യാണം കഴിഞ്ഞു.. എന്നാലോ അയാൾ കല്യാണം കഴിഞ്ഞ് ഒരുകൊല്ലം കഴിയുന്നതിനു മുന്നേ തന്നെ വിദേശത്തേക്ക് പറന്നു..

പൈസ ഉണ്ടാക്കാൻ തന്നെ..

അപ്പോഴേക്ക് അമല പോയില്ലേ..

അവസാനമായി അയാൾക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല..

ലീവും വിസ പ്രശ്നവും ഒക്കെ കാരണം അന്ന് അവസാനമായി അവളെ കാണാൻ അടക്കത്തിനു വരാൻ പോലും പറ്റിയില്ല അയാൾക്ക്.. കൊറേ കഴിഞ്ഞാണ് അയാൾക്ക് നാട്ടിലേക്ക് വരാൻ പറ്റിയത് തന്നെ..

പിന്നെ അയാൾ ഇങ്ങോട്ടൊന്നും വരാറില്ല.. വേറെ കല്യാണവും കഴിച്ചില്ല.. ഒറ്റത്തടി.. എവിടെയാണാവോ എന്തോ.."

​മാത്യു ആകെ തകർന്നുപോയി.

പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ ആ സർജറി റൂമിൽ ഇല്ലാതായത് വെറുമൊരു പെൺകുട്ടിയെയായിരുന്നില്ല, മറിച്ച് ഒരു പ്രണയത്തെയായിരുന്നു.

തങ്ങൾക്ക് കൈപ്പിഴമൂലം നഷ്ടമായത് സാമിന്റെ സർവ്വസ്വത്തെയും ആയിരുന്നു. ആ ബോധം അയാളെ ചുട്ടുപൊള്ളിച്ചു.

അവിടെ ഇനിയും നിന്നാൽ താൻ ബോധം കെട്ടു വീഴുമെന്ന് അയാൾ ഭയന്നു.

ഒന്നും പറയാതെ, ഒരു യാത്ര പോലും പറയാതെ അയാൾ അവിടെനിന്നും ഇറങ്ങി ഓടുന്നത് പോലെ നടന്നു.

​അയാൾ പെട്ടെന്ന് ഇറങ്ങുന്നത് കണ്ട് ആ വീട്ടുകാരനും അമ്പരപ്പായി.

"ഏത് ക്ലാസ്സിലാ അമലയെ സർ പഠിപ്പിച്ചത്...?"

​ഷാജിയേട്ടൻ പരുങ്ങി.

"അത്.. പ്രീഡിഗ്രി.."

അയാൾ എങ്ങനെയൊക്കെയോ തപ്പിപ്പറഞ്ഞു മാത്യുവിന്റെ പിന്നാലെ ഇറങ്ങി.

മാത്യു കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു.

ഷാജിയേട്ടൻ ആ വീട്ടുകാരനെ നോക്കി ഒരു വിധത്തിൽ 'ബൈ' പറഞ്ഞ് ഓടിക്കയറി.

മാത്യു വണ്ടി സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു. അയാൾക്ക് ഈ ഹൈറേഞ്ചിൽ നിന്നും

💬 Comments

View all comments