Chapter Title : സുത്രക്കാരി 3
അടിച്ചു. സുനന്ദ ഓടിച്ചെന്ന് കോൾ വന്ന ഭാവത്തിൽ മൊബൈലെടുത്ത് അലാറം ഓഫ് ചെയ്തത് ചെവിയിൽ ചേർത്ത് സംസാരിക്കാൻ തുടങ്ങി. സംസാരം ശാരദമ്മ കേൾക്കാനവൾ പ്രത്യേകം ശ്രദ്ധിച്ചു. ങാ..എന്താമേ. ഇവിടുത്തെ അമ്മയോട് ചോദിക്കട്ടെസമ്മതിച്ചാൽ വരാം. ഓ. ശരി..ശരി. കോൾ കട്ടാക്കുന്നതായി നടിച്ചിട്ട് അവൾ ശാരദമ്മയെ സമീപിച്ചു. വളരെ ഭവ്യതയോടെ മനോഹരമായി ചിരിച്ചുകൊണ്ട് പറഞ്ഞു. അമേ. മാളിയേക്കലെ അമ്മയ്ക്ക് പെട്ടെന്ന് എന്നെ കാണാനൊരു കൊതി. ഞാനൊന്ന് അതുവരെ പോയി വരട്ടേ അമേ.
വേഗം വന്നേക്കണം..
ശരിയമേ... അവൾ വേഗം തയ്യാറായി പച്ച ലാച്ചയാണ് ധരിച്ചത് ദീപുവിന് ഇഷ്ടമുള്ള പെർഫ്യം അടിച്ചു. വെളുത്ത മാരുതിക്കാർ ടൗൺ കടന്നതും സുനന്ദ ഓരം ചേർത്തു നിർത്തി, മൊബൈലെടുത്ത് വീട്ടിലേക്ക് വിളിച്ചു. ലാന്റ് ഫോണിലേക്ക് രേവതിയാണ് ഫോണെടുത്തത്. അവിടെ എന്തുണ്ടമേ വിശേഷങ്ങൾ. ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു. എന്തോ. നമ്മുടെ ശ്രുതിക്ക് സുഖമില്ല. സിറ്റിയില് അഡ്മിറ്റാ അച്ഛനും ഞാനും അങ്ങോട്ടു പോകുന്നു. പറ്റുമെങ്കിൽ നീയും അതുവരെ വന്നു പൊയ്ക്കോ. ശ്രുതിക്കെന്താ. പനിയാ.. ഞാൻ വന്നേക്കാം. നന്ദന എന്ത്യേ. അവൾ ക്ളാസിന് പോയി. ദീപുവോ. അവനിവിടെയുണ്ട്. ശരിയമേ. ഞാൻ വന്നേക്കാം. ഞാൻ വന്നിട്ടേ അച്ഛനും അമ്മയും ശ്രുതീടടുത്തുന്ന് പോരാവൂ. ശരിമോളെ വൈകുന്നേരത്തിന് മൂന്നേ വരണേ.. വരാം. വരാം. കോൾ കട്ടാക്കിയിട്ട് അവൾ മാരുതി സ്റ്റാർഡു ചെയ്തു. വളരെ സാവധാനമാണ് ക്രൈഡവ് ചെയ്തത്. അവൾ ചെല്ലുമ്പോൾ ദീപു ടിവികൊണ്ട് ഇരിക്കുകയായിരുന്നു. നീ പോയില്ലേ. ഞാനും പോകാൻ കുളിച്ചൊരുങ്ങിയതാ. അമ്മാവൻ കൊണ്ടു പോയില്ല സാധാരണയുള്ള അവന്റെ കൂട്ടികളിയൊന്നും ഇപ്പോൾ സുനന്ദയ്ക്ക് അവനിൽ കാണാൻ കഴിഞ്ഞില്ല. വല്ലാത്ത ഗൗരവം ഉള്ളതുപോലെ.
💬 Comments
View all comments