Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
തുടങ്ങി . കണ്ണാടി യുടെ മുന്നിൽ നിന്ന് എന്നെ തന്നെ ഒന്ന് നോക്കി
" ആ അവളെ കുറ്റം പറയാൻ പറ്റില്ല ഞാൻ അത്യാവശ്യം കൊള്ളാം ... കാമുകനെ എനിക്കെ ഹ ഹ "
മനസുകൊണ്ട് ഇപ്പോഴും അച്ചുവേട്ടനെ സ്വന്തമായി കൊണ്ട് നടക്കുന്ന ഞാൻ ആരെ സ്നേഹിക്കാൻ .. അതൊക്കെ അവൾക്ക് വല്ലോം അറിയാമോ പൊട്ടി . എന്നാലും ഇപോ അച്ചുവേട്ടനു എന്നെ മനസിലാകുമോ അതെല്ലാം പോട്ടെ പുള്ളിയെ എനിക്ക് മനസിലാകുമോ ആവോ..
ഞാൻ ഓരോന്ന് ആലോചിച്ചു ബാത്രൂമിൽ കയറി കുളിച്ചു ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ട് താഴേക്ക് ഇറങ്ങി . ഹാളിൽ എല്ലാരും ഇരിപ്പുണ്ട്
"അമ്മു നീ അമ്മയോട് കാണിച്ചത് ഒട്ടും ശരിയല്ല എത്ര വർഷം കഴിഞ്ഞു കാണുവാ നേരിട്ട് നിന്നെ , ഒന്നുമില്ലേലും അത് നിന്നെ പെറ്റ അമ്മയല്ലേ ടി "
ദേവി ചിറ്റയാണ് ശ്രീദേവി യുടെ അമ്മ . അവൾ അമ്മയുടെ തോളിൽ തൂങ്ങി അവിടെ നില്പുണ്ട് , ഞാൻ ഒന്നും മിണ്ടാൻ പോയില്ല അമ്മ ഡൈനിങ് ടേബിളിൽ തല വച്ചു കിടപ്പുണ്ട് എന്നെ കണ്ടതും ചാടി എണീറ്റു
"മോളെ വാ എന്തെങ്കിലും കഴിക്കാം "
അമ്മയുടെ മുഖത്ത് സങ്കടം ഉണ്ട് . പക്ഷേ എനിക്ക് ഒരു സങ്കടവും തോന്നിയില്ല
"ദേവി ചിറ്റേ.. ഞാൻ എന്റെ അമ്മയെ കണ്ടിരുന്ന പോലെ സ്വന്തം അമ്മയായി ഇവരെ ഇവിടെ കണ്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു , നിങ്ങൾക്ക് ഒക്കെ ഓർമയുണ്ടോ ന്ന് അറിയില്ല , എന്നെ കടന്നു പിടിച്ച ആ വടക്കെതിലേ ചെക്കനെ തല്ലിയപ്പോ
💬 Comments
View all comments