Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
റൂമിലേക്ക് വന്നു
"മോളെ നീ എല്ലാം മറന്നു കള, ചേച്ചി അന്നത്തെ പോലെ അല്ല ഇപോ നീ ഉപേക്ഷിച്ച് പോയെ പിന്നെ അവൾ മര്യാദക്ക് ഒന്നു ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല നിന്റെ അച്ചന്റെ നിർബന്ധം കൊണ്ടാണ് അന്ന് ചേച്ചി ഒന്നും ചെയ്യാതെ നിന്നത് "
"വേണ്ട ദേവി ചിറ്റേ എന്നെ അതൊന്നും ഇനി ഓർമിപ്പിക്കണ്ട ചിലപ്പോ ഞാൻ ഇവിടുത്തെ താമസം തന്നെ മാറ്റി കളയും , അന്ന് കിടന്നു കരഞ്ഞ പൊട്ടി പെണ്ണൊന്നും അല്ല ഞാൻ ഇപ്പോൾ "
"ആ ഞാൻ പറഞ്ഞു ന്നെ ഉള്ളൂ അവരൊക്കെ വയസ്സായി ഇനി എത്ര നാൾ ഉണ്ടാവും ന്ന് പോലും അറിയില്ല പിന്നീട് ദുഃഖിക്കേണ്ടി വരരുത്. പിന്നെ നീ അച്ചനെ ഒന്ന് പോയ് കാണു നീ വരും ന്ന് അറിഞ്ഞ മുതൽ ഉറക്കം പോലും ഇല്ലാതെ കിടക്കുവാ പുള്ളി "
ഞാൻ ഒന്നും മിണ്ടിയില്ല
"കാണില്ലേ നീ?? അതോ താഴെ പറഞ്ഞ പോലെ തന്നെ ആണോ "
'കാണാം ചിറ്റേ.. പിന്നെ താഴെ പറഞ്ഞ നിലപാട് തന്നെ എനിക്ക് ഉള്ളൂ "
ഞാൻ അത് പറഞ്ഞപ്പോ തന്നെ ചിറ്റ റൂം വിട്ട് ഇറങ്ങി പോയി , ഞാൻ കുറച്ചു നിറം ആ
ബെഡിൽ. കണ്ണടച്ചു കിടന്നു
ഒന്ന് മയങ്ങി പോയിരുന്നു എണീറ്റപ്പോൾ റൂമിൽ ശ്രീദേവി ഇരുപ്പുണ്ട്
"ചേച്ചി എണീറ്റ ... വ "
"എങ്ങോട്ട് എന്താ പെണ്ണേ നീ ഇവിടെ വന്നിരിക്കുന്നെ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ? അല്ല നീ സ്കൂളിൽ പോയല്ലേ??"
" ഇന്ന് ചേച്ചി വരുന്ന കൊണ്ട് ലീവ് ആണ് , ചേച്ചി വ നമുക്ക് അച്ഛച്ചനെ കാണാം "
"ആ ഞാൻ വന്നോളാ നീ ഇപോ പോ"
"എനിക്ക് ഫോണ് ??" അവൾ ചിണുങ്ങി
" വാങ്ങി താരം പെണ്ണേ നീ കിടന്നു ചിണുങ്ങാതെ ഇപോ പോ "
അവൾ ഇറങ്ങി പോയി , ഞാൻ പതിയെ എണീറ്റ് അച്ചന്റെ റൂമിലേക്ക് പോയി . റൂമിലേക്ക് കയറി ചെല്ലുമ്പോ തന്നെ എനിക്ക് ആകെ എന്തൊക്കെയോ
💬 Comments
View all comments