Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
ഇതെല്ലാം കേട്ട അമ്മ കരയുകയായിരുന്നു .
.............................................................................
ഷോപ്പിൽ പാർക്കിങ്ങിൽ കാറും ഇട്ട് അവൾ ഇറങ്ങി ഉള്ളിലേക്ക് കയറി .
സ്റ്റാഫുകൾ എല്ലാം അവളെ വിഷ് ചെയ്തു അവളും തിരിച്ചു വിഷ് ചെയ്ത് പോകുന്ന വഴിയാണ് അവനെ കണ്ടത് . അവളെ കണ്ടു പുഞ്ചിരിച്ചു നിന്ന അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ മുകളിലേക്ക് അവളുടെ ക്യാബിനിലേക്ക് പോയി.
"എന്താടാ മാഡം നിന്നെ രൂക്ഷമായി നോക്കിയത്??"
ഇതൊക്കെ കണ്ടു നിന്ന തോമാച്ചേട്ടൻ അഖിലിനോട് ചോദിച്ചു
"ആ എനിക്ക് അറിയില്ല ചേട്ടാ " അതും പറഞ്ഞ് അവൻ ഒരു കസ്റ്റമർ വന്നപ്പോ ആ വഴി പോയി "
ഉച്ചവരെ വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയി ഒന്നുരണ്ട് കസ്റ്റമർ ഒക്കെ ഡീൽ ok ആയി ക്ലോസ് ആക്കി അവൻ
ഉച്ചക്ക് ഫുഡ് അവൻ വച്ചു കൊണ്ടുവന്നിരുന്നു എല്ലാരും കൂടെ ഇരുന്ന് കഴിച്ചു . അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞു അവർ എല്ലാം ഹോം തിയേറ്ററിൽ പാട്ട് ഒക്കെ ഇട്ട് നിൽക്കുമ്പോൾ
"അഖിലേ നിന്നെ മാഡം വിളിക്കുന്നു " ജിനു ആണ്
"എന്ന.. എന്നെയാണോ സർ?? "
"അതേടാ നിന്നെ തന്നെ ആണ് .."
"എന്നെ എന്തിനാ സർ ?"
"ശെടാ എനിക്ക് എങ്ങനെ അറിയാൻ ആണ് അത് നീ വല്ല പരിപാടി യും കാണിച്ചോ?? അവിടെ ഫുൾ കാണാൻ പറ്റും ക്യാമറ യിൽ "
"ഞാൻ.... ഞാൻ ഒന്നും ചെയ്തില്ല "
" നീ എന്തായാലും ഒന്ന് ചെന്നു നോക്ക് കാര്യം അറിയാല്ലോ വേഗം ചെല്ലു"
.............................................................................
അവൾ എന്നെ എന്തിനാ ഇപോ വിളിക്കുന്നെ...
ഞാൻ പതിയെ സ്റ്റെപ്പ് കേറി മുകളിൽ എത്തി . ക്യാമ്പിനിൽ അവൾ ഇരുപ്പുണ്ട്
"മേ ഐ കം ഇൻ മാഡം?"
ഞാൻ പതിയെ ആ ഡോറിൽ തട്ടി കൊണ്ട് ചോദിച്ചു
" യെസ് കമിൻ "
ഞാൻ അകത്തേക്ക് കയറി . അവൾ ഒരു പച്ച ചുരുദാർ ആണ് ഇട്ടിരിക്കുന്നത് ഒതുക്കി ചീകി ഇട്ടിരുന്ന മുടിയിഴകളിൽ രണ്ടു മൂന്നെണ്ണം അവളുടെ മുഖത്തേക്ക് പാറി കിടപ്പുണ്ട്
💬 Comments
View all comments