Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
നീ വേഗം സ്കൂളിൽ പോവാൻ നോക്ക് എനിക്ക് ഓഫിസിൽ പോണം "
"ചേച്ചി ഇന്ന് നേരത്തെ വരുമോ?"
"എന്തിനാ?"
"ഇന്ന് നമ്മുടെ അമ്പലത്തിൽ കൊടിയേറ്റ് ആണ് ഉത്സവം അല്ലെ . "
"അതിന് എന്താ ഞാനെങ്ങും ഇല്ല"
" അയ്യോ അങ്ങനെ പറയല്ലേ ചേച്ചീ ഞാൻ എന്റെ കൂട്ടുകരികളോടോകെ പറഞ്ഞു ചേച്ചി യും വരുമെന്ന്. കൊടിയേറ്റ് സദ്യ ഒക്കെ ഉണ്ട് ചേച്ചി അതൊന്നും കണ്ടിട്ടില്ലലോ "
"ഞാൻ എല്ലാം കണ്ടിട്ടുണ്ട് മോളെ .. പക്ഷെ അന്ന് നീ ഇല്ലാന്നേ ഉള്ളൂ".
"പൊന്നു ചേച്ചിയല്ലേ വരോ?? അമ്മേ ഒന്ന് പറയമ്മെ ?"
അവൾ ദേവി ചിറ്റയെ നോക്കി കൊഞ്ചി
"മോളെ നീ നേരത്തെ വ നമുക്ക് എല്ലാർക്കും കൂടെ പോയിട്ട് വരാം "
"അയ്യോ ചിറ്റേ അത് ഷോപ്പ്?? "
"നീ ഒന്ന് നേരത്തെ വന്നു ന്ന് കരുതി അവിടെ ഒന്നും സംഭവിക്കില്ല നീ ഇല്ലാഞ്ഞപ്പോളും അവിടെ കട നന്നായി നടന്നു പോന്നത.. മര്യാദക്ക് വന്നോണം "
ദേവി ചിറ്റ കടുപിച്ചു പറഞ്ഞു
" അപ്പോ വരില്ലേ ചേച്ചി ?? "
"ആ വരാം പെണ്ണേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് "
അത് കേട്ടതും ശ്രീദേവി തുള്ളി കൊണ്ട് അമ്മുവിന് ഒരു ഉമ്മയും കൊടുത്ത് ഇറങ്ങി ഓടി
"ഹോ ഈ പെണ്ണ് കെട്ടിക്കാൻ പ്രായം ആയി ന്നിട്ടും നോക്കിയേ നടപ് .. "
അവൾ ആരോടെന്നില്ലാതെ പറഞ്ഞു
"ഓഹോ അപ്പോ നീയോ?? " ദേവി ചിറ്റയാണ്
"ആ കാര്യം നമുക്ക് സംസാരിക്കണ്ട ചിറ്റേ ഞാൻ പോണ് "
"എന്താടി നിനക്ക് വല്ല കാമുകനും ഉണ്ടോ അവിടെ ?"
" ആ ഉണ്ട് അയാളെ ഞാൻ കെട്ടു പക്ഷെ ആൾ അവിടെ അല്ല ഇവിടെ ഉണ്ട്.. പക്ഷെ ഇപോ എവിടാ ന്ന് എനിക്ക് അറിയില്ല കണ്ടുപിടിക്കണം "
അമ്മു അതും പറഞ്ഞിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് ഷോപ്പിലേക്ക് പോയി
ദേവി ക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായിരുന്നു. അവർ ഒരു നെടുവീർപ്പിട്ടു അകത്തേക്ക് നടന്നു ..
അതേ സമയം അടുക്കളയിൽ നിന്ന്
💬 Comments
View all comments