Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
കൈ വീശി
"ഹായ് ഇപോ എന്ത് പഠിക്കുവാ?? "
എന്തെങ്കിലും ഒന്ന് ചോദിക്കണം എന്നു കരുതി ഞാൻ ചോദിച്ചു
"ഞാൻ ബി കോം 2nd ഇയർ "
"ആഹാ.. "
"നമുക്ക് എന്നാൽ ഫുഡ് കഴിച്ചാലോ ??"
ആനി ചേച്ചി ചോദിച്ചു.
പിന്നെ ഞങ്ങൾ എല്ലാം കൂടെ ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചു കുറെ വർത്തമാനം ഒക്കെ പറഞ്ഞു പഴേ കാര്യങ്ങൾ ഒക്കെ ചോദിക്കുമ്പോ ഓരോ വായിൽ തോന്നിയ കള്ളങ്ങൾ ഒക്കെ പറഞ്ഞു ഞാൻ അഡ്ജസ്റ്റ് ചെയ്തു . ഒടുവിൽ അവരുമായി നല്ല കമ്പനി ആയിട്ടാണ് ഞാൻ അവിടുന്നു മുകളിലേക്ക് പോയത്.
റൂമിൽ പോയി കിടക്കുമ്പോഴും അവൾ വീട്ടിൽ എത്തി കാണുമോ എന്ന പേടി ആയിരുന്നു മനസിൽ, കിടന്നിട്ടും ഉറക്കം വരുന്നില്ല അവസാനം ഞാൻ എങ്ങനെയോ ഉറങ്ങി.
.............................................................................
"അമ്മു...."
"അമ്മു മോളെ..."
എങ്ങനെയോ വീട് വരെ വണ്ടി ഓടിച്ചെത്തി ഫുഡും കഴിച്ചു റൂമിൽ വന്നു ക്ഷീണം കൊണ്ട് കിടന്നതാണ് ആതിര പക്ഷെ ആ വിളി മാത്രം അവളുടെ ഉപബോധ മനസിൽ ഇങ്ങനെ നിൽക്കുന്നു ഏറെ പ്രിയപ്പെട്ട ആരോ തന്നെ വിളിക്കുന്ന പോലെ.. പക്ഷെ ആര്...??? ഇടക്ക് ഉറക്കത്തിലേക്ക് വഴുതി പൊയ അവൾ പോലീസുകാർ വളഞ്ഞിട്ട് തല്ലുന്ന അർജുൻ നെ ആണ് കണ്ടത്
"അച്ചുവേട്ടാ....." ന്ന് വിളിച്ച് അവൾ ചാടി എണീറ്റു ... അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ചു അവൾ കിടന്നു ഇത് പുതിയത് ഒന്നും അല്ല ഇത്രേം വർഷമായി അവൾക്ക് സ്ഥിരമാണ് ആ കാഴ്ച്ച കണ്ടു ഞെട്ടി ഉണരൽ .
അവളുടെ കണ്ണു നിറഞ്ഞൊഴുകുകയാണ് കിടക്കയിലേക്ക് ചുരുണ്ടു കൂടി എങ്ങനെയോ അവൾ ഉറങ്ങി .
പിറ്റേന്ന് രാവിലെ എണീറ്റ് കുളിച്ചൊരുങ്ങി അവൾ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ തന്നെ ശ്രീദേവി വഴി തടഞ്ഞു മുന്നിൽ ഉണ്ടായിരുന്നു
"എന്താ പെണ്ണേ... നിനക്ക് സ്കൂളിൽ പോണ്ടേ?? "
"ചേച്ചി എന്നെ പറ്റിക്കുവാ "
"ഞാൻ നിന്നെ പറ്റിച്ചു ന്നോ എപ്പോ?"
" എനിക്ക് ഇന്നലെ ഫോണ് വാങ്ങി തരാം ന്ന് പറഞ്ഞിട്ട്"
"അയ്യോ അതാണോ ഇന്ന് വാങ്ങി തരാം ,
💬 Comments
View all comments