0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 211

കട അടക്കുമ്പോ പിന്നെ ബസ് സ്റ്റാൻഡിൽ വരെ നടന്നു ബസ് ഒക്കെ കേറി എത്തുമ്പോ ഈ നേരം ആയി "

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് സ്റ്റെപ് കേറാൻ തുടങ്ങി

"അതേ നീ ഫ്രഷ് ആയിട്ട് താഴേക്ക് വ ഇന്ന് ഞങ്ങളുടെ ട്രീറ്റ് ആണ് "

"അയ്യോ അതൊന്നും വേണ്ട അച്ചായാ "

" വേണം .. നീ വ ഞങ്ങൾ നിന്നെ കാത്ത് ഇരിക്കുവായിരുന്നു ഇത്രേം നേരം. "

ഇനി പറഞ്ഞിട്ട് കാര്യമില്ല ന്ന് മനസിലായി ഞാൻ റൂമിലേക്ക് കയറി കുളിച്ചു ഫ്രഷ് ആയി ഡ്രസും അണിഞ്ഞു താഴേക്ക് ഇറങ്ങി . കുളിക്കുമ്പോഴും അവൾ വീട്ടിൽ മര്യാദക്ക് എത്തി കാണുമോ എന്നായിരുന്നു ആദി.

താഴേക് ഇറങ്ങി വന്ന എന്നെ കാത്ത് അച്ചായൻ അവിടെ നില്പുണ്ടായി അങ്ങേര് എന്നെ കൂട്ടി വീടിന് ഉള്ളിലേക്ക് കയറി

"ഇതാണ് നമ്മുടെ കൊട്ടാരം വാ.. "

പുള്ളി എന്നെ പിടിച്ചു അവിടെ സോഫയിൽ ഇരുത്തി

അകത്ത് നിന്ന് അപ്പോ ഒരു സുന്ദരിയായ ചേച്ചി കയ്യിൽ ജ്യൂസുമായി വന്നു മനോഹരമായി സാരി ധരിച്ച പക്കാ നസ്രാണി ചേച്ചി .

" അഖിൽ വന്നിട്ട് ഇപ്പോഴാ ഒന്ന് കാണാൻ പറ്റിയത് "  അവർ ഒരു ഗ്ളാസ് ജ്യൂസ് എനിക്ക് നീട്ടി കൊണ്ട് പറഞ്ഞു

"ഇതാണ് എന്റെ സഹധർമ്മിണി ആനി "

പുള്ളി അവരെ ചൂണ്ടി കൊണ്ട് പറഞ്ഞു . ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു

"ഇനി ഒരാൾ കൂടെ ഉണ്ട്  മോളെ.. ഇസാ.. "

"ആ പപ്പാ വരുന്നു "

അകത്ത് നിന്ന് ഒരു ശബ്ദം കേട്ടു

പെട്ടെന്ന് ഓടി പിടിച്ചു ഒരു പെണ്ണ് അങ്ങോട്ട് വന്നു പെട്ടെന്ന് എന്നെ കണ്ടു സ്തബ്ധയായി നിന്നു .ആനി ചേച്ചിയുടെ തനി പകർപ്പ് ആയി തോന്നി അവളെ കണ്ടപ്പോ ..ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു , അവൾ പക്ഷെ മുഖം വിളറി ഇരുന്നു

"എടി ഇതാണ് നമ്മുടെ മുകളിൽ താമസിക്കാൻ വന്ന അഖിൽ "

"ഹായ്... "  നേർത്തത്തെ ഭാവം മാറിയ അവൾ പെട്ടെന്ന് എന്നെ നോക്കി

💬 Comments

View all comments