Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
ഞാൻ എവിടാ...?? "
"മാഡം.... എന്താ എന്താ പറ്റിയത് ??"
പെട്ടെന്ന് എന്നെ കണ്ട അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു , എന്നാലും അവശത അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു
"താൻ..... താൻ...... താൻ എന്താ ... ഞാൻ. എവിടാ..."
" മാഡം പാനിക്ക് ആവണ്ട കാർ റോഡിൽ നിന്ന് സ്ലിപ് ആയി നിന്നപ്പോ ഞാൻ കണ്ടു വന്നതാ "
"എനിക്... എനിക് എന്താ പറ്റിയത്... "
" ഒന്നും പറ്റിയില്ല മാം... മാം ഒന്നും കഴിച്ചില്ലേ.. ഇന്ന് ?? "
"ങേ... തനിക്ക്... തനിക്ക് എങ്ങനെ മനസിലായി..??"
" അല്ല എനിക്ക് തോന്നിനല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ട് അത് കണ്ടു ചുമ്മ ചോദിച്ചതാ"
അവൾ പെട്ടെന്ന് എന്റകയിൽ നിന്ന് ആ കുപ്പി വാങ്ങി വെള്ളം കുടിച്ചു
"മാം ഈ കോലത്തിൽ പോവണ്ട ആരെയെങ്കിലും വിളിക്ക് വീട്ടിൽ നിന്ന് "
"ഞാൻ പൊക്കോളാ താൻ തന്റെ പണി നോക്കി പോ"
"ആഹാ അത് കൊള്ളാലോ ഇപോ സഹായിക്കാൻ വന്നത് കുറ്റം ആയോ? "
"സഹായിച്ചതിന് നന്ദി.. ഞാൻ പൊക്കോളാം "
അവൾ ഡോർ അടക്കാൻ ഒരുങ്ങി
"അമ് ...അല്ല മാഡം ഈ സമയത്ത് ഒറ്റക്ക് ഇപോ ഓടിച്ചു പോവണ്ട മാഡം "
" ഡോ.... ഞാൻ പൊക്കോളാം താൻ തന്റെ പണി നോക്കി പോ "
അവൾ അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കി പോയി .. ഞാൻ ഒരു നെടുവീർപ്പുമായി അവിടെ നിന്നു
"ദൈവമേ ആപത്ത് ഒന്നും വരാതെ അതിനെ വീട്ടിൽ എത്തിക്കണേ "..
അവിടുന്ന് പതിയെ ഞാൻ ബസ് സ്റ്റാണ്ടിലേക്ക് നടന്നു ... മനസിൽ മുഴുവൻ അവൾ ഒരു കുഴപ്പവും ഇല്ലാതെ വീട് എത്തണം എന്നായിരുന്നു .
ബസ് പിടിച്ചു വീടിന് അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി സമയം 9. കഴിഞ്ഞിരുന്നു ഞാൻ വീട്ടിലേക്ക് കയറി വരുമ്പോ വാതുക്കൽ തന്നെ വർഗീസ് അച്ചായൻ നില്പുണ്ട്
"ആ അഖിലെ ഇത്രേം ലെറ്റ് ആവുമോ താൻ , എന്തായി ജോലിക്ക് കേറാൻ പോയിട്ട്?"
"8 മണി ആവും അച്ചായാ
💬 Comments
View all comments