Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]
ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി, ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..
ഞാൻ ഒന്ന് ഉറപ്പിച്ചു അവൾക്ക് എന്നെ മനസിലായിട്ടു പോലും ഇല്ല , എങ്ങനെ മനസ്സിലാവാൻ ആണ് അതിന് അത്രേ ചെറിയ പ്രായത്തിൽ അവൾ എന്നെ കണ്ടതല്ലേ ഇത്ര വർഷം കഴിഞ്ഞ് ഞാൻ എന്ന ഒരു വ്യക്തിയെ വരെ അവൾ മറന്നു കാണും ഹ ഹ .
"എടാ... നീ എന്ത് ആലോചിച്ചു നിക്കുവാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ??? "
തോമസ് ചേട്ടൻ ചോദിച്ചു
ഞാൻ ഞെട്ടി സ്‌തലാകാല ബോധത്തിലേക്ക് വന്നു
"ങേ... എൻ... ഏതാ എന്താ ചേട്ടാ ??"
"ആ ബെസ്റ്റ് , ആരോടാ ഞാൻ അപ്പോ ഇത്രേം നേരം വായിട്ടലച്ചത് , നീ എന്തിനാ ഇപോ ഓടി ക്യാബിനിൽ കയറിയെ..°? നിനക്ക് മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ??? "
" അയ്യോ ചേട്ടാ ഇനി അതും കൂടി താങ്ങാൻ വയ്യ. സോറി ഞാൻ അപ്പോഴത്തെ എന്തോ ഒരു അവസ്ഥയിൽ സോറി ചേട്ടാ... "
"ഉം... വന്ന ദിവസം തന്നെ ജോലി പോയേനെ.. ആ പുതിയ MD കൊച്ചു ഒടുകത്തെ ചൂടിൽ ആണ്
💬 Comments
View all comments