0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 784

പോയി .. അവരുടെ പുറകിൽ നിന്ന പെണ്കുട്ടി ഓടി അമ്മുവിന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു

"ഹായ് ചേട്ടാ... ഞാൻ ശ്രീദേവി .അമ്മയോട് ദേഷ്യം തോന്നല്ലേ അമ്മ പാവമാണ് എല്ലാം ശരിയാക്കാം"

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു

"ശങ്കരേട്ട ബാഗ് ഒക്കെ എന്റെ മുറിയിൽ കൊണ്ട് വച്ചോളൂ"

"ശരി മോളെ " പുള്ളി ബാഗ് എല്ലാം എടുത്ത് അവളുടെ മുറിയിലേക്ക് കോണി പടി കേറി പോയി

അവൻ അവിടെ ഒരു അപരിചിതനെ പോലെ നിന്നു .. ചുറ്റും നോക്കി അപ്പോഴാണ് അകത്ത് നിൽകുന്ന അമ്മുന്റെ അമ്മയെ കണ്ടത്..

"തമ്പുരാട്ടി..."

അവൻ ഒരു ഞെട്ടലോടെ വിളിച്ചു

"മോനെ...അച്ചു.... ക്ഷമിക്കട.." അവർ കരഞ്ഞുകൊണ്ട് അവന്റെ അടുക്കലേക്ക് വന്നു

"അയ്യോ... തമ്പരാട്ടി കരയല്ലേ"

"കള്ള കരച്ചിൽ ആണ് അച്ചുവേട്ട കണ്ടു മയങ്ങല്ലേ..."

പുച്ഛത്തോടയുള്ള അമ്മുവിന്റെ സംസാരം കേട്ട് അവൻ ഞെട്ടലോടെ അവളെയും അമ്മയെയും മാറി മാറി നോക്കി

അവർ ഒരു സങ്കടത്തോടെ ചിരിച്ചു

"അമ്മു എന്താ പറയുന്നേ..."

"വ നമുക്ക് അതൊകെ പിന്നെ സംസാരിക്കാം "

അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു സ്റ്റെപ്പ് കയറാൻ തുടങ്ങി..

അവൻ തിരഞ്ഞു നോക്കുമ്പോൾ സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചുകൊണ്ടു അവർ അകത്തേക്ക് പോകുന്നത് കണ്ടു

അവൾ അവനുമായി അവളുടെ മുറിയിലേക്ക് കയറി

"അമ്മു അമ്മയോട് എന്താ അങ്ങനെ ഒക്കെ പറഞ്ഞത് അമ്മക്ക് നല്ല സങ്കടം ഉണ്ട് "

"സാരമില്ല സങ്കടം അച്ചുവേട്ടൻ കുറെ അനുഭവിച്ചതല്ലേ.. ഇനി അവരും അനുഭവിക്കട്ടെ."

"എന്തൊക്കെയാ മോളെ നീ പറയുന്ന"

"ഒന്നുമില്ല ന്റെ അച്ചൂട്ട..

💬 Comments

View all comments