Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
എങ്ങനാ കിടക്കാൻ ആണോ അതോ ഫുഡ് കഴിക്കണോ??"
'അമ്മു... ഞാൻ ഞാൻ വേറെ മുറിയിൽ വല്ലോം കിടന്നോളാ "
"എന്താ ഇവിടെ കിടന്നാൽ"
" അത്... അത്..."
"ദെ... ഇങ്ങോട്ട് നോക്കിയേ.." അവൾ അവന്റെ മുഖം അവളുടെ നേരെ പിടിച്ചു
"ഇന്ന് മുതൽ താലി കേറിയില്ല എങ്കിൽ കൂടെ ഞാൻ നിങ്ങളുടെ ഭാര്യ ആണ് .. അച്ചുവേട്ടൻ എന്റെ ഭർത്താവും.. ആൾക്കാരെ ബോധിപ്പിക്കാൻ ഒരു താലി അത് നമുക്ക് നാളെ അമ്പലത്തിൽ പോയി കെട്ടാം .. അതോണ്ട് വേറെ ഒന്നും പേടിക്കണ്ട ധൈര്യമായി ഇവിടെ കിടക്കാം"
അവൾ പറയുന്നത് ഒക്കെ കേട്ട് അമ്പരപ്പോടെ അവൻ അവളെ നോക്കി
"എന്തേ വിശ്വാസം വരുന്നില്ലേ?... "
"നീ നീ എന്തൊക്കെയ പറയുന്നേ... നിനക്ക് നല്ലൊരു ഭാവി ഉണ്ട് മോളെ...ഞാൻ...ഞാൻ ആരാ ഒരു കൊലയാളി ജയിൽ പുള്ളി.. വേണ്ട വേണ്ട മോളെ"
ഞാൻ അവളെ വിട്ട് കട്ടിലിലേക്ക് തളർന്നിരുന്നു
"അച്ചുവേട്ട..." അവൾ രൂക്ഷമായി വിളിച്ചു
"ഇവിടെ നോക്കിയേ.... ഇക്കഴിഞ്ഞ കാലം ഒക്കെ ഞാൻ ജീവിച്ചത് എന്റെ അച്ചുവേട്ടനെ ഒരു ദിവസം കാണാനും ബാക്കി ന്റെ ജീവിതം മുഴുവൻ അച്ചുവേട്ടനു വച്ചു നീട്ടാനും ആണ് .അതിന് ആരു വിചാരിച്ചാലും എന്നെ പിന്നോട്ട് ആക്കാൻ സാധിക്കില്ല"
"എന്നാലും..."
"എന്ത് എന്നാലും... അച്ചുവേട്ടനു എന്നെ ഇഷ്ടമല്ലേ???"
"അത്......അത്.... "
അവൻ തപ്പി തടയുന്നത് കണ്ട അവളൂടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു
"യ്യോ.... കരയല്ലേ.... അമ്മു.... എനിക് ഇഷ്ടമാണ്... എന്റെ ജീവനേക്കാൾ... ഇക്കഴിഞ്ഞ കൊല്ലം എല്ലാം ഇരുട്ട് മൂടിയ എന്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന വെളിച്ചം
💬 Comments
View all comments