Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
നീയാണ്.. നിന്നെ ഒന്നു കാണാൻ വേണ്ടി ഞാൻ എന്തുമാത്രം കൊതിച്ചിട്ടുണ്ടെന്നോ... ഇക്കാലം എല്ലാം എന്റെ ഒരേ ഒരു സ്വപ്നം ആണ് ഇപോ എന്റെ മുന്നിൽ ഇരിക്കുന്നത്... ഞാൻ ഇനി...ഇനി എന്താ നിന്നോട് പറയേണ്ടത്??"
"അച്ചുവേട്ട..."
അവൾ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു
"കരയെല്ലേ... ടാ" അവൻ അവളുടെ മുതുകിൽ തട്ടി കൊണ്ട് പറഞ്ഞു
"അയ്യേ എന്താ ഇവിടെ നടക്കുന്നെ.."
പെട്ടെന്ന് റൂമിലേക്ക് കയറി വന്ന ശ്രീദേവി പറഞ്ഞപ്പോൾ അവർ രണ്ടും ഞെട്ടി പിടഞ്ഞു മാറി
"നീ എന്താടി ഇപോ ഇവിടെ... പോയി കിടന്ന് ഉറങ്ങടി.." അമ്മു ദേഷ്യത്തോടെ അവളെ കലിപിച്ചു
"ഞാൻ ... അച്ചുവെട്ടനെ ഒന്ന് കാണാൻ വന്നതാ "
അവൾ തെല്ലു സങ്കടത്തോടെ പറഞ്ഞു്
"ഇനി നാളെ കണ്ട മതി... പോ പോ "
"ഹോ ഈ അമ്മുവെച്ചി"
അമ്മു അവളെ തള്ളി തള്ളി പുറത്താക്കി കതകടച്ചു . പോകുന്ന വഴി എന്നോട് ടാറ്റയും തന്ന് നാളെ കാണാമെന്നും അവൾ പറഞ്ഞു
"അവൾ അങ്ങന ഇത്രേം ആയെന്ന് ഒരു വിചാരവും ഇല്ല ഒരു കാന്താരി "
അമ്മു പറഞ്ഞു
അവൻ ഒന്ന് ചിരിച്ചു..
"അപ്പോ കിടന്നാലോ മാഷെ... രാവിലെ ഷോപ്പിൽ പോവണ്ടേ നമുക്ക്"
"അയ്യോ... അവിടെ ഇനി എന്തൊക്ക"
"എന്ത് ആവാൻ ഏട്ടൻ വാ നാളെ"
"ശരി മാഡം"
"ഓഹോ... " അവൾ കണ്ണിറുക്കികൊണ്ട് എന്നെ കൊഞ്ഞനം കുത്തി
അവൾ ബെഡിലേക്ക് കേറി കിടന്നു . അവൻ പെട്ടെന്ന് എണീറ്റു
"എന്തേ... എവിടെ പോണ്"
അവൾ സംശയത്തോടെ അവനെ നോക്കി
"ഞാൻ താഴെ... കിടക്കാൻ"
"ഓഹോ... ഞാൻ
💬 Comments
View all comments