0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 787

മുന്നേ ഒരു കാര്യം പറഞ്ഞിരുന്നു ഓർമയുണ്ടോ??"

"ഏതാ..."

"ഓഹോ... അതും മറന്നോ?? ഞാൻ ആരാ ന്ന പറഞ്ഞേ അച്ചുവട്ടന്റെ??"

അവൾ ബെഡിൽ എണീറ്റിരുന്നു കൊണ്ട് ചോദിച്ചു

"അത്.... പിന്നെ..... ഭാ... ഭാര്യ"

"ആണല്ലോ... എന്നിട്ട് ഭാര്യ യുടെ കൂടെ കിടക്കാതെ എന്തിനാ താഴെ കിടക്കുന്നെ??? "

" അത് അമ്മു... മോശമല്ലേ"

"ങേ എന്ത് മോശം... ഇങ്ങോട്ട് വാ മനുഷ്യ... താൻ ഒരുമാതിരി മറ്റേ സീരിയൽ പോലെ ആക്കാതെ "

"സീരിയൽ??"

അവൻ സംശയത്തോടെ നിന്നു

"ആ അതൊകെ ഉണ്ട് ഞാൻ കാണിച്ചു തരാം ഇങ് വ "

അവൾ അവനെ ബെഡിൽ ഇരുന്ന് വിളിച്ചു

അവൻ പതിയെ നടന്നു ബെഡിലേക്ക് കയറി ഒരു സൈഡിലായി ഒതുങ്ങി കിടന്നു.

"ഇത് സീരിയൽ തന്നെ "

അവളതും പറഞ്ഞ്‌ അവന്റെ നെഞ്ചിലേക്ക് തല വച്ചു . അർജുൻ നു എന്തെന്നില്ലാത്ത അവസ്‌ഥ ആയിരുന്നു .. അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു

"അയ്യോ... അച്ചുവേട്ട എന്തിനാ കരയുന്നെ??"

അവൾ തല ഉയർത്തി നോക്കി

"ഒന്നുമില്ല അമ്മു"

"കരയല്ലേ.... അച്ചുവേട്ടൻ ഇനി കരയാൻ ഞാൻ സമ്മതിക്കില്ല... "

അവൾ അവന്റെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു

"എന്നാലും.... മോശമല്ലേ മോളെ ഞാൻ കാണിക്കുന്നെ??"

"എന്ത് മോശം??"

"ഞാൻ ആരാ ഇവിടുത്തെ.... ആരുമല്ല .. കോവിലകത്ത് പണിക്ക് നിന്നിരുന്ന വല്യക്കാരി യുടെ മകൻ അമ്മ ധീനം വന്നു മരിച്ചപ്പോ ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന ഒരു പയ്യൻ .. അവൻ കോവിലകത്തെ കൊച്ചു തമ്പുരാട്ടിയുടെ മുറിയിൽ അവളോടൊപ്പം ഇങ്ങനെ കിടക്കുന്നത് ഒക്കെ ചിന്തിച്ചിട്ട് എനിക്ക്.... എനിക്ക്

💬 Comments

View all comments