0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 788

ഒന്നും..."

"പിന്നെ തമ്പുരാട്ടി കോപ്പ്.. എട്ടാ കാലം മാറി തമ്പുരാനും ജന്മിയും ഒക്കെ പണ്ട്. ഇപോ അതൊന്നും ഇല്ല .. അച്ചുവേട്ടൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട .. കിടന്ന് ഉറങ്ങിക്കോ രാവിലെ എണീറ്റ് നമുക്ക് അമ്പലത്തിൽ ഒന്ന് പോവാം പിന്നെ ഓഫിസിൽ പോണം അവിടെ ഒന്ന് തല കാണിച്ചിട്ട് നമുക്ക് ഷോപ്പിങ്ങിനും ഒക്കെ പോവാം "

അവൾ വീണ്ടും അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു. അവന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങളും ചിന്തകളും ഒക്കെ നിറഞ്ഞു വരികയാണ് .. എന്തോ ഓർത്തു പെട്ടെന്ന് അവളോട് ചോദിക്കാം ന്ന് കരുതി നോക്കിയപോൾ തന്റെ ഞെഞ്ചിൽ കിടന്നു ഉറങ്ങുന്ന അവളെയാണ് അവൻ കണ്ടത്.. പിന്നെ അവളെ ഉണർത്താൻ അവനു മനസു വന്നില്ല. ഫാനിന്റെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി അവന്റെ മുഖത്തേക്ക് വീഴുന്നുണ്ട് അവൻ അവയെല്ലാം കോതിയെടുത്ത് അവ ഒതുക്കി വച്ചു .. അവളുടെ സൗന്ദര്യത്തിൽ നോക്കി കുറെ നേരം അവൻ കിടന്നു അങ്ങനെ ഏതോ ഒരു യാമത്തിൽ അവനും ഉറക്കം പിടിച്ചു. ..

................................................................

രാവിലെ എന്തോ സ്വപ്നം കണ്ടാണ് അവൻ ഞെട്ടി എണീറ്റത് .. എവിടാ കിടന്നത് ന്ന് ബോധം ഉണ്ടായത് അപ്പോഴാണ്.. ഞെട്ടി പിടഞ്ഞു എണീറ്റു ... അവളെ അവിടെ കാണുന്നില്ല.. ബാത്റൂമിൽ വെള്ളം വീഴുന്ന കേൾക്കുന്നുണ്ട്..

എണീറ്റ് ബെഡിൽ ചാരി അവൻ ഇരുന്നു.

ഞാൻ ... ഞാനീ ചെയ്യുന്നത് ഒക്കെ തെറ്റല്ലേ ..14 വർഷം മുൻപ് ഉള്ള ഒരു ഇഷ്ടവും പറഞ്ഞിട്ട് ഒരു പെണ്ണിന്റെ കൂടെ മുറിയിൽ കിടക്കുക അവൾ എന്നെ ഭർത്താവ് എന്നൊക്കെ

💬 Comments

View all comments