0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 791

ഇറങ്ങിയപ്പോൾ തനെ ശ്രീദേവി യും റെഡിയായി വന്നിരുന്നു .

അർജുൻ നു അവിടെ ആരെയും ഫേസ് ചെയ്യാനുള്ള ത്രാണി ഇല്ലായിരുന്നു അവൻ എങ്ങനെയോ ഇറങ്ങി താഴെ വന്നു. നടുത്തളത്തിൽ എല്ലാവരും അവരെ നോക്കി നില്പുണ്ടായിരുന്നു .

അമ്മ മാത്രം കഴിച്ചിട്ട് പോവാമെന്നു പറഞ്ഞു എങ്കിലും അവൾ വേണ്ട ന്ന് പറഞ്ഞു

പുറത്തിറങ്ങി കാറിൽ കേറി അവർ അമ്പലത്തിലേക്ക് പോയി. അവൾ തന്നെയാണ് കാർ ഓടിച്ചത്. അമ്പലത്തിൽ എത്തി തൊഴുതു ഇറങ്ങി വന്നപ്പോൾ അവനു നല്ല ശാന്തത തോന്നി... അവളും ശ്രീദേവി യും കൂടെ എന്തോ വഴിപാട് ഒക്കെ നടത്താൻ പോയപ്പോൾ അവൻ ആൽത്തറ യിൽ കേറി

ഇരുന്നു. അമ്പലത്തിൽ വലിയ തിരക്ക് ഒന്നും ഇല്ല . അവൻ അവിടെ ഇരുന്ന് ഓരോന്ന് ആലോചിച്ചു . താൻ ഈ ചെയ്യുന്നത് ഒക്കെ തെറ്റാണോ ശരിയാണോ എന്ന് അവനു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

"ആഹാ ഇവിടെ കേറി ഇരിക്കുവാണോ?"

അവൻ നോക്കിയപ്പോ അമ്മുവാണ്

"ശ്രീദേവി എന്തേ???"

"അവളെ ഞാൻ വഴിപാട് വാങ്ങാൻ വിട്ടു.. "

അവൾ കയ്യിലെ ഇലയിൽ നിന്ന് ചന്ദനം എടുത്തവന് തൊട്ടു കൊടുത്തിട്ട് അവന്റെ ഒപ്പം ആൽത്തറ യിൽ കയറി ഇരുന്നു .

"അമ്മു"

"എന്ന അച്ചുവേട്ട"

"ഞാൻ ...ഞാനീ ചെയ്യുന്നത് ശരിയാണോ??"

"എന്ത് ശരിയാണോ ന്ന്??"

"14 വർഷം മുൻപ് എന്തോ നിന്നോട് ഉള്ള ഇഷ്ടം വച്ചു ഇന്ന് നിന്റെ കൂടെ താമസിക്കുന്ന കാര്യം?? അതും നിന്റെ വീട്ടുകാർ ഒക്കെ എതിർത്ത് നിൽക്കുമ്പോൾ?? നാട്ടുകാർ ഒക്കെ അറിഞ്ഞ അത് നിനക്ക് ഭയങ്കര നാണക്കേട് ആവും"

അവന്റെ പറച്ചിൽ

💬 Comments

View all comments