Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
അവൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു .. ഞാൻ പക്ഷെ തിരഞ്ഞു നോക്കിയില്ല നടപ്പ് തുടർന്നു
"അർജുനെ.... " ദേവി ചിറ്റ വിളിച്ചു ... ഞാൻ അവഗണിച്ചു .
"എടാ... അവിടെ നിൽക്കാൻ" അവർ ശബ്ദം ഉയർത്തി
ഞാൻ അവിടെ നിന്നു പക്ഷെ തിരഞ്ഞു നോക്കിയില്ല . അവർ നടന്നു എന്റെ മുന്നിൽ വന്നു
"നീ.... നീ അർജുൻ ആണോ??"
അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചു
"അല്ല..." ഞാൻ പറഞ്ഞു
അവർ ഞെട്ടലോടെ എന്നെയും പുറകിൽ നിൽകുന്ന അമ്മുവ്നെ യും നോക്കി
"അല്ലെ???"
"അല്ല എന്റെ പേര് അഖിൽ ... അർജുൻ എന്നൊരാളെ എനിക്ക് അറിയില്ല "
"അച്ചുവേട്ട.... എന്തൊക്കെയാ പറയുന്നേ"
"സോറി മാഡം... എന്നെ വെറുതെ വിടൂ...എനിക്ക് അർജുൻ എന്നൊരാളെ അറിയില്ല... സോറി "
ഞാനതും പറഞ്ഞു നടന്നു റോഡിൽ കയറി പതിയെ വീട് ലക്ഷ്യമാക്കി നടന്നു .
എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്‌ഥയിൽ ആയിരുന്നു . അമ്മു എന്നെ മനസിലാക്കി അവൾക്ക് എന്നെ ഇഷ്ടമാണ് അല്ലേൽ അവൾ എന്നെ കെട്ടിപ്പിടിച്ചു കരയില്ല . എന്നാലും... ദേവി തമ്പുരാട്ടി യെ എനിക്ക് ഇഷ്ടമല്ല അവരെ എന്നല്ല ആ വീട്ടിലെ വേറെ ആരേയും... അത്രക്ക് വെറുത്ത് പോയതാണ് അവരെ എല്ലാം എന്റെ 14 വർഷം ഒരാൾ എങ്കിലും എന്നെ ഒന്ന് തിരക്കും എന്നെ പുറത്ത് കൊണ്ടുവരും എന്നൊക്കെ കിനാവ് കണ്ടു ഞാൻ അവിടെ കിടന്നിട്ട് ആരും എന്നെ തിരക്കി വന്നില്ല... ഇനിയും ആരും എനിക്ക് വേണ്ട... അമ്മു... അവൾ മാത്രമാണ് പക്ഷെ എനിക്ക്....
💬 Comments
View all comments