0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 774

എനിക്ക് എന്താ... ശേ... അവൾ....അവൾ....ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ.......

ഓരോന്ന് ചിന്തിച്ചു ഞാൻ വീടിന് മുന്നിൽ എത്തിയിരുന്നു . അച്ചായനെ പുറത്ത് ഒന്നും കണ്ടില്ല. ഞാൻ സ്റ്റെപ്പ് കേറി മുകളിൽ എത്തി . റൂം തുറന്നു കയറി ഒന്ന് ഫ്രഷ് ആയി. നല്ല വിശപ്പുണ്ട് കൈ ഒക്കെ കുറെ കാലം കഴിഞ്ഞു അനങ്ങിയ കൊണ്ട് അവിടെ ഇവിടെ ആയി വേദനിക്കുന്നു..

ഒരു.ഓംപ്ളേറ്റ് ഉണ്ടാക്കമെന്നു കരുതി ഞാൻ അടുക്കള ഭാഗത്തേക്ക് കയറിയപ്പോൾ താഴെ ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു. ഗ്യാസ് തുറന്നു പാൻ വച്ചു കത്തിക്കാൻ നിന്നത് കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു .. താഴെ ആരൊക്കെയോ അച്ചയാനുമായി സംസാരിക്കുന്നത് അവ്യക്തമായി ഞാൻ കേട്ടു. മുട്ട പൊട്ടിച്ചു ഒഴിക്കാൻ നിന്ന ഞാൻ ഗ്യാസ് ഓഫ് ആക്കി അടുക്കളയിൽ നിന്ന് നടന്നു താഴേക്ക് ഇറങ്ങാൻ വന്നപ്പോൾ ഡോറിൽ തട്ട് കേട്ടു... ഞാൻ പതിയെ ഡോർ തുറന്നു. അച്ചായൻ ആയിരുന്നു

"അഖിലെ.. തന്നെ കാണാൻ ആരോ വന്നിരിക്കുന്നു "

"ആ...ആരാ അച്ചായാ"

"ഞാൻ വിളിക്കാം അവരെ , കേറി വരൂ.."

അച്ചായൻ താഴേക് നോക്കി പറഞ്ഞു ആരോ താഴെന്ന് കേറി വരുന്നത് എനിക്ക് മനസിലായി കേറി വന്ന ആളെ കണ്ടു ഞാൻ ഞെട്ടി

"അമ്മു..."

ഞാൻ അറിയാതെ പറഞ്ഞു

"ചേട്ടാ എനിക്ക് അഖിലിനോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം "

അവൾ അച്ചായനെ നോക്കി പറഞ്ഞു .. അച്ചായൻ ഉടനെ തന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് താഴേക്ക് ഇറങ്ങി

അവൾ എന്നെ നോക്കി കൊണ്ട് റൂമിന് ഉള്ളിലേക്ക്

💬 Comments

View all comments