Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
. തോമ ചേട്ടൻ അവനെ കണ്ടു എന്തോ പറയാൻ വന്നു എങ്കിലും അവളെ കണ്ടു മാറി . അയാളോട് കണ്ണുകൊണ്ട് അവൻ പിന്നെ കാണാം എന്ന രീതിയിൽ അർജുൻ പറഞ്ഞു. അവർ മുന്നോട്ട് പോയി അവൾ മുകളിൽ അവളുടെ ക്യാബിനിലേക്ക് നടന്നു . അവനും പുറകെ നടന്നു വഴിയിൽ പ്രകാശ് സാറും ജിനുവും അവളെ വിഷ് ചെയ്‌തു . പിന്നാലെ ഞാൻ പോകുന്നത് അത്ഭുതത്തോടെ അവർ നോക്കി നില്കുന്നുണ്ടായിരുന്നു എന്നാൽ എന്നോട് ഒന്നും ചോദിക്കാൻ അവൾ ഉള്ളത് കൊണ്ട് അവർക്ക് പറ്റിയില്ല. ക്യാബിൻ എത്തിയപ്പോൾ അവൾ സീറ്റിലേക്ക് ഇരുന്നു ac ഓണ് ആക്കി ..
"എല്ലാരും നോക്കുന്നുണ്ടായിരുന്നു അമ്മു"
"എന്ത്... അച്ചുവേട്ടൻ അവിടെ ഇരുന്നെ"
അവൾ അവനോട് അവളുടെ മുന്നിലുള്ള സീറ്റിൽ ഇരിക്കാൻ പറഞ്ഞു
"അതേ... താഴെ എല്ലാരും എന്നെ നോക്കുന്നുണ്ടയിരുന്നു.. നിന്റെ കൂടെ ഇങ്ങനെ വരുന്നത് "
"അത് സാരമില്ല അവർക്ക് കാര്യം അറിയാഞ്ഞിട്ടല്ലേ അതൊകെ മറിക്കോളും "
"ശോ... "
"എന്താ അച്ചുവേട്ട ??"
"അല്ല ഞാൻ ... ഞാൻ താഴെ ചെല്ലട്ടെ??"
"എന്തിന്??"
"അല്ല ജോലി??"
അവളുടെ മുഖം മാറി
" ദേ... ഞാൻ ഇന്നലെ പറഞ്ഞു ... മര്യാദയ്ക്ക് അവിടെ ഇരുന്നോ ..ഞാൻ അച്ചനെ ഒന്നു വിളിക്കട്ടെ "
അവൾ അതും പറഞ്ഞു ഫോൺ എടുത്ത് അച്ചനെ വിളിച്ചു കുറെ നേരം എന്തൊക്കെയോ സംസാരിച്ചു . അർജുൻ അവിടെ ആ ac യിലും ഇരുന്ന് വിയർക്കുകയാണ് .. താഴെ ഇനി എന്താ പറയേണ്ടത് എന്നൊക്കെ ഓർത്തിട്ട്
"ഇതെന്ന അച്ചുവേട്ട... ഇങ്ങനെ വിയർക്കുന്നെ??"
💬 Comments
View all comments