0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 780

വഴങ്ങി കൊടുക്കൽ ആയിരുന്നു എന്റെ സ്ഥിരം പരിപാടി. അവൾ ഒന്ന് കരഞ്ഞു കാണിച്ച ഞാൻ അതിൽ വീഴും .. ദെ ഇത്രേം വളർന്നു വലുതായിട്ടും അവൾക് ഒരു മാറ്റവും ഇല്ല.

ഇതൊന്നുമല്ല അന്ന് ആ ഓഫിസിൽ ഇരുന്ന് ചാടി കടിക്കാൻ വന്നവൾ തന്നെ ആണോ എന്റെ മുന്നിൽ ഈ കൊച്ചു കുട്ടികളെ പോലെ നില്കുന്നത് ന്ന അത്ഭുതത്തിൽ ആണ് ഞാൻ . അങ്ങനെ എന്റെ അത്യാവശ്യം ഡ്രസും സാധനങ്ങളും എടുത്ത് ഞാനവളുടെ ഒപ്പം ഇറങ്ങി. അച്ചയാനോട് കാര്യം പറഞ്ഞ് മനസിലാക്കി അവൾ റിലേറ്റിവ് ആണ് വീട്ടിലേക്ക് പോകുവാ എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു ഞാൻ പുള്ളിയെ സെറ്റ് ആക്കി.

അവളുടെ ഒപ്പം കാറിലേക്ക് കയറാൻ വന്നപ്പോഴാണ് ഞാൻ അവിടെ നിൽകുന്ന ശങ്കരൻ ചേട്ടനെ കണ്ടത്.

"മോനെ.... അച്ചു"

അയാൾ സന്തോഷത്തോടെ എന്നെ വിളിച്ചു.. ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു

"എന്നോട് ക്ഷമിക്കട ഞാൻ പോലും നിന്നെ ഓർത്തില്ല ഇത്രേം കാലം"

"സാരമില്ല ചേട്ട നടക്കാൻ ഉള്ളത് ഒക്കെ നടന്നു" ഞാൻ പുള്ളിയോട് പറഞ്ഞിട്ട് അവളുടെ കൂടെ പുറകിലേക്ക് കയറി

"ശെരിക്കും ആലോചിച്ചിട്ട് തന്നെ ആണോ മോളെ .... ഞാൻ ... ഞാൻ അങ്ങിട്ട് വരണോ???"

ഒന്നുകൂടെ ഞാൻ അവളെ നോക്കി ചോദിച്ചു.

"ഒന്നും ആലോചിക്കാൻ ഇല്ല... ഈ ..അമ്മു ആണ് വിളിക്കുന്നത് അച്ചുവെട്ടനെ അവിടെ ആരും ഒന്നും പറയില്ല വാ .... ശങ്കരൻ ചേട്ടാ പോവാം"

അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു

കാർ മുന്നോട്ട് പോയി... അവൾ എന്റെ മേലേക്ക് ചാരി ഇരുന്നു ...

💬 Comments

View all comments