Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു വരികയാണ്.. ജയിലിൽ കിടന്ന കാലം അത്രയും ഒന്ന് കാണാൻ ആഗ്രഗിച്ച ആൾ ആണ് ഇപോ എന്റെ മേലിൽ കിടക്കുന്നത് .. ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞവളുടെ കവിളിലേക് വീണു
"അച്ചുവേട്ട....കരയെല്ലേ .... എന്തിനാ കരയുന്നെ..."
അവൾ തല ഉയർത്തി നോക്കി
"ഒന്നുമില്ല അമ്മു.."
"ഇനി കരയാൻ ഞാൻ സമ്മതിക്കില്ല ... എന്റെ സമ്മതം ഇല്ലാതെ എങ്ങാനും കരഞ്ഞാൽ ആണ് "
അവൾ എന്റെ കണ്ണുനീർ അവളുടെ ഷാൾ ഉപയോഗിച്ച് തുടച്ചു മാറ്റി .
കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. .............................................................................
ആ പടിപ്പുര കടന്നു കാർ ഉള്ളിലേക്ക് കയറി.
അവന്റെ നെഞ്ചു പടപട മിടിക്കാൻ തുടങ്ങി .
മുറ്റത്തേക്ക് കാർ നിർത്തി ശങ്കരൻ ചേട്ടൻ ആദ്യം ഇറങ്ങി ഡിക്കി തുറന്ന് എന്റബാഗും സാധനങ്ങളും ഒക്കെ എടുത്തു, പുറകെ അമ്മുവും ഇറങ്ങി ... അച്ചു കാറിൽ തന്നെ ഇരുന്നു അവനു കയ്യും കാലും അനങ്ങുന്നില്ലയിരുന്നു
"അച്ചുവേട്ട... ഇറങ്ങി വാ "
അമ്മു കാർ ഡോർ തുറന്നു കൊണ്ട് പറഞ്ഞു
"അമ്മു.... വേണോ??"
"ഹ ഇത്രേം നേരം ഞാൻ പറഞ്ഞത് പിന്നെ എന്താ...മര്യാദക്ക് വാ"
അവൻ പതിയെ ആ മിറ്റത്തേക്ക് കാൽ കുത്തി. എന്തോ ഒരു തരിപ്പ് അവനിലേക്ക് പ്രവേശിച്ചത് പോലെ അവനു തോന്നി... അവൻ കണ്ണടച്ചു നിന്നപ്പോൾ അവ്യക്തമായ ഒരുപാട് ദൃശ്യങ്ങൾ അവന്റെ മനസിലൂടെ ഓടി പോയി.
"വാ അച്ചുവേട്ട"
വീണ്ടും അവളുടെ ശബ്ദ്ദം അവനെ ഉണർത്തി.
അവൻ അവളുടെ പുറകെ ആ കോവിലകത്തിന്റെ പടിയിലേക്ക് കാൽ എടുത്തു വച്ചു.
💬 Comments
View all comments