0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 157

ശരി ശരി"

അവൻ കൈ കൂപ്പി

"പിന്നെ അച്ഛൻ വന്ന നമ്മുടെ കല്യാണം ആണല്ലോ.."

അവൾ പാട്ട് പാടുന്ന പോലെ പറഞ്ഞു .

"അതോർക്കുമ്പോൾ ആണ് പേടി "

"ഓഹോ.... അങ്ങനെ ആണോ"

"ആ അതേ.."

"എന്ന ആ പേടി അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ ഏട്ടൻ"

അവൾ പിന്നേം വണ്ടി ഓടിക്കൽ തുടർന്നു.

കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത് അവർ രണ്ടും പുറത്തേക് ഇറങ്ങി.

അത്രേം വലിയ ഒരു കെട്ടിടം വരെ അവൻ ആദ്യം ആയിട്ട് ആണ് കാണുന്നെ തന്നെ. പാർക്കിങ് ൽ നിന്ന് പുറത്തേക്ക് ഇറങ്ങി  ബിൽഡിങ് ന്റെ വലിപ്പം അടി മുടി ഒന്ന് നോക്കി  അവൻ നിന്നു

"ഇതെന്താ ഏട്ട ഇങ്ങനെ നോക്കുന്നെ ??"

കീയും വാങ്ങി വന്ന അവൾ അവന്റെ നില്പ് കണ്ടു ചോദിച്ചു

"ഹേയ്.. ഒന്നുമില്ലടി ഇത്രേം വലിയ ഒരു കെട്ടിടം ഞാൻ ആദ്യമായി കാണുവാ ഹോ... എന്താല്ലേ ഈ സെറ്റ് അപ്പ് ഹോ.."

"ഹ ഹ അതാണോ... വാ നമുക്ക് പോവാം മുകളിൽ ആണ്  നമ്മുട ഫ്ലാറ്റ്"

അവൻ വണ്ടിയിൽ നിന്ന് ബാഗ് ഒക്കെ എടുത്ത് മുകളിലേക്ക് ലിഫ്റ്റ് കയറി. അതും അവനു ആദ്യ അനുഭവം ആയിരുന്നു. അവന്റെ അത്ഭുതവും കൗതുകവും ഒക്കെ അവൾ നോക്കി ആസ്വദിക്കുകയായിരുന്നു.

അഞ്ചാം നിലയിൽ ആയിരുന്നു അവരുടെ ഫ്‌ളാറ്റ് .

ഡോർ നു മുന്നിൽ എത്തി അവൾ നിന്നു.ന്നിട്ട് കീ എടുത്ത് അവന്റെ നേരെ നീട്ടി

"ഇന്ന ഏട്ടൻ തന്നെ തുറക്ക് "

"ഞാനോ?? നീ തുറന്ന മതി"

അവൻ നിക്ഷേധിച്ചു

"അല്ല ല്ല ഇത് ഏട്ടന്റെ ഫ്ലാറ്റ് ആണ് ഏട്ടൻ തന്നെ തുറക്കണം"

ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി അവൻ തുറന്നു

"അമ്മു... നീ ആദ്യം കേറ് "

"അതെന്തിനാ ഏട്ടൻ കേറിയ മതി"

"ന്ന നമുക്ക് ഒരുമിച്ചു കയറാം"

"ആ ന്ന അങ്ങനെ കേറാം"

അവർ രണ്ടും കൂടെ അവരുടെ പുതിയ വീട്ടിലേക്ക് കയറി .

അവൾ ബാഗ് ഒക്കെ എടുത്ത് ബെഡ് റൂമിലേക്ക് നടന്നപ്പോൾ അവൻ മുഴുവൻ നടന്നു

💬 Comments

View all comments