Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
കാണുക ആയിരുന്നു.
എല്ലാവിധത്തിലും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു 3 ബി എഛ് കെ ഫ്ളാറ്റ് ആയിരുന്നു അത്. ഫർനിഷിങ് എല്ലാം കഴിഞ്ഞിരുന്നു.
"എന്താ നോക്കി നിൽകുന്നേ.. നമുക്ക് പാൽ തിളപിക്കണ്ടേ??"
ബാഗ് കൊണ്ട് റൂമിൽ വച്ചിട്ട് അവൾ വന്നു
"അതിന് നിനക്ക് അതൊകെ അറയാമോ??"
"അതെന്താ അങ്ങനെ ചോദിച്ചത്?? "
"അല്ല സാധാരണ അങ്ങനെ ആണല്ലോ??"
"ഓഹോ എന്നാലേ... ഇനി ഞാൻ ഉണ്ടാക്കുന്നെ ഒക്കെ ഏട്ടൻ തന്നെ ആണ് കഴിക്കാൻ പോകുന്നേ... ന്നിട്ട് പറ എനിക്ക് ഉണ്ടാക്കാൻ അറിയാമോ ന്ന് കേട്ടോ"
അവൾ അവന്റെ കിറിക്കിട്ട് ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു.
"അല്ലമ്മു ഈ ഫ്രിഡ്ജും ടിവി യും ഒക്കെ ഇതിന്റെ കൂടെ ഉണ്ടായിരുന്ന "
അവൻ ഫ്രിഡ്ജ് തുറന്നു കൊണ്ട് ചോദിച്ചു..
ഫ്രിഡ്ജിനു ഉള്ളിലും കുറെ ഏറെ ഒരു കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ട ഐറ്റംസ് എല്ലാം ഉണ്ടായിരുന്നു അതേ പോലെ അടുക്കളയിൽ പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും
"അമ്മു... ഇതൊക്കെ എങ്ങനെ??"
അവൻ പിന്നയും ചോദിക്കുമ്പോൾ അവൾ കൈ കെട്ടി ചിരിച്ചു നിൽക്കുകയാണ്
"പറ..."
"അത് ഞാൻ നമ്മുടെ കടയിൽ നിന്ന് എല്ലാം എത്തിച്ചത "
" അപ്പോ ഈ സാധനങ്ങൾ ഒക്കെ?"
"അത് അവരെ കൊണ്ട് വാങ്ങിപ്പിച്ചത"
"ഹോ... നിന്നെ സമ്മതിക്കുന്നു "
" പിന്നെ സമ്മതിക്കണ്ടേ"
അവൾ അവൻ തുറന്നു പിടിച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്നും ഒരു കവർ പാൽ എടുത്ത് തിളപ്പിക്കാൻ തുടങ്ങി
അവൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.
അവന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പോകുന്നുണ്ട് ... അച്ഛൻ വന്നു കഴിഞ്ഞു കല്യാണം നടക്കാൻ പോകുന്ന കാര്യം, അവളുടെ അസുഖം, ഇതിനെല്ലാം മുകളിൽ അവൾക്ക് അവനോട് ഉള്ള സ്നേഹം .... എല്ലാം കൂടെ ആലോചിച്ചു അവൻ സോഫയിൽ പിന്നിലേക്ക് ചാരി കണ്ണടച്ചു കിടന്നു .
"ഹ ഉറങ്ങുവാണോ?? ദേ നോക്കിയേ.."
അവൻ കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു ഗ്ലാസ് പാലും ആയിട്ട് അവന്റെ മുന്നിൽ അവൾ
ഒരു ഗ്ളാസ് അവൾ അവനു നേരെ നീട്ടി . അവൻ അത് വാങ്ങിയപ്പോൾ അവൾ
💬 Comments
View all comments