Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
കഴിഞ്ഞു ബാക്കി കാര്യങ്ങൾ മതി എന്ന രീതിയിൽ ആണ് മുന്നോട്ട് പോയത്.
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആ ദിവസം എത്തി... അവളുടെ അച്ഛൻ ഇന്ന് വരികയാണ്.. 10 മണിക്ക് ഫ്ളൈറ്റ് ലാൻഡ് ചെയ്യും ..
അവൾ രാവിലെ അവനെയും കുത്തി പൊക്കി അവർ അന്ന് വാങ്ങിയതിലെ കിടിലൻ മുണ്ടും ഷർട്ടും ഒക്കെ ഇടീപിച്ചു അവൾക് അതിന് മാച് ആവുന്ന സാരിയും ഉടുത്തു . ആ രൂപത്തിൽ അവളെ കണ്ടപ്പോൾ തന്നെ അവൻ അന്തം വിട്ട് നിന്നു.
"നോക്കി നിൽക്കാതെ വാ ഏട്ട 9 മണി ആവുന്നു.."
അവൾ അവന്റെ തലക്കിട് ഒരു കൊട്ടു കൊടുത്തു
അവർ രണ്ടും കൂടെ എയർ പോർട്ടിൽ എത്തി. ഫ്ളൈറ്റ് ലാൻഡ് ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ എല്ലാം ഇറങ്ങി വരുന്നത് അവൻ കണ്ടു ..
അവൾ തുള്ളി ചാടാൻ തുടങ്ങിയപ്പോൾ ആണ് അവൻ അവിടെ നിന്നും ഒരു സ്യൂട്ട് ധരിച്ച് നടന്നു വരുന്ന സുമുഖനായ ഒരു മധ്യവയസ്കനെ കണ്ടത്
പുള്ളി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ ഓടി ചെന്നു പുള്ളിയെ കെട്ടി പിടിച്ചു
"അച്ഛാ.... ദേ.... അച്ചുവേട്ടൻ"
അവൾ അവനെ ചൂണ്ടിക്കാട്ടി ...
അവൻ പുള്ളിയുടെ അടുത്തേക്ക് നടന്ന് ചെന്നു.
"ഹായ് മൈഡിയർ മരുമകൻ "
പുള്ളി അവനു നേരെ കൈ നീട്ടി . അവൻ പുള്ളിക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുത്തു.
" ചന്ദ്രശേഖരൻ "
പുള്ളി അവനെ പരിചയപ്പെടുത്തി . അവനും തിരികെ അവന്റെ പേര് പറയാൻ പോയി
"അച്ചു.. അല്ല അർജുൻ അല്ലെ??"
അവർ രണ്ടുപേരും പുഞ്ചിരിച്ചു
"തന്റെ പേര് ഞാൻ എങ്ങനെ മറക്കാൻ ആഡോ"
"മതി മതി കാറിൽ കേറു രണ്ടും വീട്ടിൽ ചെന്നിട്ട് സംസാരിക്കാം "
അവൻ അച്ചന്റെ ബാഗ് ഒക്കെ എടുത്ത് ഡിക്കി യിൽ ആക്കി
അവളുടെ ബഹളത്തിൽ അവസാനം അവർ വണ്ടിയിൽ കയറി ..
ഫ്ലാറ്റ് എത്തുന്ന വരെ അവൾ അച്ചനോട് വാ തോരാതെ സംസാരം ആണ് ... അച്ചു അതൊകെ കൗതുകത്തോടെ നോക്കി ഇരുന്നു.
ഫ്ലാറ്റിൽ കേറി കഴിഞ്ഞു അച്ചനെ ഫ്രഷ്
💬 Comments
View all comments