Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
ആളുകൾ വാങ്ങുന്നെ എന്തിനാ?? അതിന് തന്നെ."
"എന്നാലും എന്റെ പേരിൽ എന്തിനാ അമ്മു"
"ദെ മനുഷ്യ ഞാൻ വല്ലോം വിളിച്ചു പറയുമേ... അച്ചനെ ഞാൻ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു അപ്പോ അച്ചൻ തന്നെ മുൻകൈ എടുത്ത വാങ്ങിയത് ഫുൾ ഫർനിഷ്ഡ് ആണ് നമ്മൾ ചെന്നു കേറി കൊടുത്ത മാത്രം മതി"
അവൻ ഒന്നും പിന്നെ മിണ്ടിയില്ല
"ആ പിന്നെ അച്ഛൻ അടുത്ത ആഴ്ച്ച വരും "
അവൻ പിന്നേയും ഒന്നും മിണ്ടിയില്ല
"അതേ... ഞാൻ പറഞ്ഞത് വല്ലോം കേട്ടോ??"
"ങേ... എന്താ??"
"അടുത്ത ആഴ്ച്ച അച്ഛൻ വരും ന്ന് ... "
"ആം.."
"എന്താ ഏട്ടന് ഒരു സന്തോഷമില്ല്ലാത്തത്??
"ഏയ്... എനിക്ക് നല്ല സന്തോഷം ഉണ്ട് അച്ചനെ ഒന്ന് നേരിട്ട് കാണണം എനിക്ക് "
"ആ അച്ഛൻ കിടു ആണ് പരിചയപ്പെടുത്തി തരാം ഞാൻ"
"അയ്യ അതിന് നീ പരിചയപ്പെടുത്തി തരിക ഒന്നും വേണ്ട എനിക്ക് അറിയാം അച്ചനെ"
"ഒ പിന്നെ...അത് ഞാൻ വിളിച്ചു തന്നിട്ട് അല്ലെ അല്ലാതെ ഒന്നും അല്ലാലോ"
"ന്റെ പൊന്നോ ശരി ശരി"
അവൻ കൈ കൂപ്പി
"പിന്നെ അച്ഛൻ വന്ന നമ്മുടെ കല്യാണം ആണല്ലോ.."
അവൾ പാട്ട് പാടുന്ന പോലെ പറഞ്ഞു .
"അതോർക്കുമ്പോൾ ആണ് പേടി "
"ഓഹോ.... അങ്ങനെ ആണോ"
"ആ അതേ.."
"എന്ന ആ പേടി അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ ഏട്ടൻ"
അവൾ പിന്നേം വണ്ടി ഓടിക്കൽ തുടർന്നു.
കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത് അവർ രണ്ടും പുറത്തേക് ഇറങ്ങി.
അത്രേം വലിയ
💬 Comments
View all comments