Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
ഏട്ടന് അത് മനസിൽ കരുതിക്കോ "
അവൾ കൈ എത്തിച്ചു അവന്റെ കയ്യിൽ പിടിച്ചു . അവൻ അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അവൾ അവനെ എത്രത്തോളം സ്നേഹിക്കുന്നു ന്ന് അവൻ കൂടുതൽ അറിയുകയായിരുന്നു
ഒടുവിൽ അവിടുന്ന് ഫുഡ് ഒക്കെ കഴിഞ്ഞു അവർ ഇറങ്ങി
"ഹോ എല്ലാം കൂടെ കഴിച്ചു വയർ പൊട്ടാറായി അമ്മുസെ"
" അത് സാരമില്ല "
"നമുക്ക് ഇനി ഡ്രസ് എടുക്കാൻ പോവാം"
"അതൊകെ വേണോ??? "
"പിന്നെ വേണ്ടേ... അച്ചുവേട്ടൻ പിന്നെ എന്ന ഇടുക?"
അവൾ അതും പറഞ്ഞു വണ്ടി എടുത്തു.
ഒടുവിൽ ടൗണിലെ തന്ന വലിയ ഒരു കടയിൽ കയറി അവനു വേണ്ട ഒരുപാട് ജോടി ഡ്രസും എടുത്താണ് അവർ ഇറങ്ങിയത് .
"എന്ന അച്ചുവേട്ട മിണ്ടാതെ ഇരിക്കുന്നെ?"
" ഒന്നുമില്ല ടി ... "
"ശെടാ... കടയിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് ശോകം ആണല്ലോ മാഷെ"
അവൾ വണ്ടി ഓടിച്ചുകൊണ്ടു അവനെ നോക്കി പറഞ്ഞു
"ഒന്നുമില്ല അമ്മു നീ മുന്നോട്ട് നോക്കി വണ്ടി ഓടിക്ക് "
"ഓഹോ ?? ആയിക്കോട്ടെ"
അവൾ പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാൻ തുടങ്ങി.
അവന്റെ മനസിൽ പക്ഷെ ഇന്നലെ അച്ചൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് അവളെ നോക്കുമ്പോൾ അവൾ വാശിയോടെ മുന്നോട്ട് തന്നെ നോക്കി വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. കുറെ നേരം ഓടിച്ചു കഴിഞ്ഞ് അവൾ ബീച്ചിലെ പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി നിർത്തി പുറത്തിറങ്ങി മുന്നിലൂടെ കടന്നു അവന്റെ ഡോറിലേക്ക് എത്തി. അവൻ പുറത്തിറങ്ങി ഡോർ അടച്ചു.
"വ ... "
അവൾ അവന്റെ കൈ പിടിച്ചു മുൻപോട്ട് നടന്നു. ബീച്ചിൽ എത്തിയാണ് അവൾ നിന്നത്.
"അച്ചുവേട്ട"
"ആം.."
"എന്നോട് വല്ല പിണക്കം ഉണ്ടോ?"
"ഏയ്... എന്ന അമ്മു നീ ഈ പറയുന്നേ?"
"അല്ല എനിക്ക് അങ്ങനെ തോന്നി"
"എനിക്ക് എന്തിനാ മോളെ നിന്നോട് പിണക്കം?"
"ആം എന്നാലേ... ന്നെ ഇഷ്ടമാണോ??"
" ശെടാ നിനക്ക് എന്ന പറ്റി... "
"പറ "
അവൾ വാശി കാണിച്ചു
"നോക്കിയേ കൊച്ചു
💬 Comments
View all comments