Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
"എന്റെ സ്റ്റാഫോ??... നമ്മുടെ സ്റ്റാഫ്"
പെട്ടെന്ന് ചാടി കൊണ്ട് അവൾ വന്നു
"ഹോ അതേ അതേ എന്റെ പൊന്നോ നമ്മുടെ സ്റ്റാഫ് സമ്മതിച്ചു"
"ങാ അങ്ങനെ വഴിക്ക് വ.. ബാ ഇറങ്ങി "
അവൾ കണ്ണൊക്കെ തുടച്ചു കാറിന് വെളിയിൽ ഇറങ്ങി. അവൻ പിന്നാലെ യും.
ഷോപ്പിലേക്ക് കയറി വന്നപ്പോൾ തന്നെ അവനെ എല്ലാരും ഭവ്യതയോടെ ഒക്കെ നോക്കുന്നത അവനെ അത്ഭുതപ്പെടുത്തി. അവൻ എല്ലാരേം ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തുകൊണ്ട് മുന്നോട്ട് നടന്നു. തോമ ചേട്ടൻ ഏതോ കസ്റ്റമർടെ കൂടെ ആയിരുന്നു. പ്രകാശ് സാറും ജിനുവും എന്തോ തിരക്കിൽ ആണ് അവരെയും ഒന്ന് നോക്കി ചിരിക്കുക മാത്രം അവൻ ചെയ്തു.
മുകളിലേക്ക് എത്തിയ അവർ ക്യബിനിൽ കയറി. അകത്ത് കേറിയ ഉടനെ സീറ്റിൽ പോയി ഇരുന്ന് അവൾ കമ്പനിയുടെ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. അവൻ ആണേൽ സൈഡിൽ മാറി ഇരുന്ന് അവൾ ചെയ്യുന്നതൊക്കെ നോക്കി കൊണ്ട് ഇരുന്നു. ഇടക്ക് ഇടക്ക് ഫയലുകളിൽ നിന്ന് തല ഉയർത്തി അവൾ നോക്കും അപ്പോ അവനെ നോക്കി കണ്ണുയർത്തി എന്ന ന്ന് ചോദിക്കും .. അവൻ ഒന്നും ഇല്ല ന്ന് ചുമൽ കൂചും..
ഇരുന്ന് ഇരുന്ന് മടുത്തിട്ട് ഇടക്ക് എണീറ്റ് താഴേക്ക് പോകാൻ പോയപ്പോൾ അവൾ അവനെ വിട്ടില്ല അവളുടെ വശിക്ക് മുന്നിൽ പിന്നെ അവൻ ഇരുന്ന് കൊടുത്തു. താഴെ പോയാൽ ഞാൻ വല്ല ജോലി യും ചെയ്യും എന്നാവും അവൾ കരുതുന്നത്.
അവൻ വീണ്ടും അതേ കസേരയിൽ പോയ് അവൾ ചെയുന്ന കാര്യങ്ങളും നോക്കി ഇരുന്നു.
ഇരുന്ന് ഇരുന്ന് അവൻ ഉറങ്ങി പോയി.
"ഹലോ... മാഷെ... "
അവൾ തട്ടി വിളിച്ചപ്പോളണ് അവൻ ഉണർന്നത്
"ഇതെന്ത് ഉറക്കം ആണ് ."
അവൻ കണ്ണോകെ തിരുമി എണീറ്റു നിന്നു
"ഹ... നീ ബിസി അല്ലെ ... ഞാൻ ഒന്ന് മയങ്ങി പോയി"
അവൻ എണീറ്റ് മൂരി നിവർത്തി കൊണ്ട് പറഞ്ഞു
"സോറി ട്ടോ ഇവിടെ എല്ലാം നാശം ആയി കിടക്കുവാ ആരും മേൽനോട്ടം ഇല്ലാഞ്ഞ കൊണ്ട് ഞാൻ എല്ലാം ഒന്ന്
💬 Comments
View all comments