0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
പോയില്ലെന്നു തോന്നുന്നു, മോള് ഒന്ന് ശെരിക്കും ഊതിയെ... അതും പറഞ്ഞു സ്വാതി മെല്ലെ സോണിയമോളുടെ മുന്നിൽ കുനിഞ്ഞു കൊണ്ട് തന്റെ കണ്ണുകൾ വിടർത്തി, അവളുടെ മുഖത്തിനു മുന്നിൽ തന്റെ മുഖം വെച്ച് നിന്നു.. സോണിയ തന്റെ കുഞ്ഞു കൈകൾ കൊണ്ട് അമ്മയുടെ വലത്തേ കൺ പോളയെ വിടർത്തി ഊതാൻ തുടങ്ങി.. വലത്തേ കണ്ണിൽ മൂന്നു തവണ ഊതിയതിനു ശേഷം അവൾ നിഷ്കളങ്കമായി ചോദിച്ചു... സോണിയ: പൊടി പോയോ അമ്മാ...? സ്വാതി സന്തോഷത്തോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു... സ്വാതി: പോയി മോളെ... നമുക്ക് പോകാം... എന്നാൽ സോണിയ ചോദ്യഭാവത്തോടെ വീണ്ടും അമ്മയെ നോക്കി ചോദിച്ചു... സോണിയ: അമ്മയുടെ മറ്റേ കണ്ണും ചുവന്നിട്ടുണ്ട്, അതിലെ പൊടി പോക്കേണ്ടേ..? തന്റെ മകളുടെ കരുതൽ കണ്ടിട്ട് സ്വാതി അവളുടെ കവിളിൽ തഴുകിക്കൊണ്ടു പറഞ്ഞു.... സ്വാതി: അത് അമ്മ മറന്നു പോയി അമ്മേടെ ചക്കരെ.. അമ്മേടെ ഇടത്തെ കണ്ണിലും ഊതിത്താ... "ഈ അമ്മയുടെ ഒരു ഓർമ..." എന്നും പറഞ്ഞു സോണിയമോൾ സ്വാതിയുടെ ഇടതു കണ്ണും വലതു കണ്ണിൽ ചെയ്തത് പോലെ കൺപോള വിടർത്തി മൂന്നു തവണ ഊതി... തന്റെ സാരിയുടെ തുമ്പു കൊണ്ട് മകളുടെ സ്നേഹം കണ്ടു നിറഞ്ഞ കണ്ണുകളും മുഖവും തുടച്ചുകൊണ്ട് സോണിയയുടെ രണ്ടു കവിളിലും ഉമ്മ വെച്ചിട്ടവൾ പറഞ്ഞു... സ്വാതി: മോൾടെ ഊത്തലിന്റെ ശക്തി കൊണ്ട് അമ്മയുടെ കണ്ണിലെ പൊടി എല്ലാം പോയി... ഇനി നമ്മൾക്ക് വീട്ടിലേക്കു പോകാം... അത് കേട്ട സോണിയമോൾ അമ്മയോടൊപ്പം നടന്നു തുടങ്ങിയിട്ട് സ്നേഹത്തോടെ പറഞ്ഞു... സോണിയ: ഇനി പൊടി പോയാൽ സോണിയമോളെ വിളിച്ചാൽ മതി അമ്മ.. സോണിയ

💬 Comments

View all comments