Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
സ്വന്തം ശ്രീക്കുട്ടി
Swantham Sreekkutty | Author : Villi
ആദ്യമായി ദേവനന്ദക്കു നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിന് നന്ദി പറയട്ടെ... ഇനി ഒരു കഥ എന്നത് ഞാൻ ആഗ്രഹിച്ചതല്ല... എങ്കിലും മടങ്ങി വരാതിരിക്കാൻ കഴിഞ്ഞില്ല.. ഈ കഥ എന്റെ ഒരു ശ്രമം മാത്രം ആണ്.. ഇതെത്രത്തോളം വിജയിക്കും എന്നോ നിങ്ങളെ തൃപ്തിപ്പെടുത്തും എന്നും എനിക്ക് അറിയില്ല...... വലുതായി ഇതിൽ വല്ലതും ഉണ്ട് എന്ന് ഞാനും കരുതുന്നില്ല ...ആഘോഷങ്ങളെക്കാൾ ഇപ്പോൾ വലുത് നമ്മുടെ ആരോഗ്യം ആണെന്ന് കരുതുന്നു.. എല്ലാവരും സേഫ് ആണെന്നും കരുതുന്നു... എങ്കിലും എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു..
പിണക്കം
" അവൻ വന്നില്ലെ മോളെ ??.... "
" ഇല്ലമ്മാവാ..വരില്ല. എന്തോ തിരക്കാന്നാ പറഞ്ഞെ...... "
സങ്കടം പുറത്തു കാട്ടാതെ മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ അമ്മാവന് മറുപടി കൊടുത്തു.
" ശ്യോ കഷ്ടം ആയി പോയല്ലോ മോളെ.. കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോൾ അവൻ മാത്രം ഇല്ലെന്നു പറഞ്ഞാൽ എങ്ങനെയാ...? "
അമ്മാവന് മറുപടി കൊടുക്കാൻ നിൽക്കാതെ ഒന്ന്കൂടി പുഞ്ചിരിച്ചു ഞാൻ ചിന്നുവിനെയും വലിച്ചുകൊണ്ട് വീടിന് അകത്തേക്ക് കടന്നു.
" ഹോ ! വരുന്നവർക്കും പോകുന്നവർക്കും എല്ലാ അയാളെ കണ്ടാൽ മതി... അതെന്താ എന്നെ കുറിച്ച് ഒന്നും ചോദിക്കാൻ ഇല്ലേ ഇവർക്ക് ? ... അതിനു മാത്രം എന്താ അയാളിൽ ഇത്ര കാണാൻ ഇരിക്കുന്നത്.. രണ്ടു മത്തകണ്ണും ജനിച്ചിട്ടിതുവരെ വടിക്കാത്ത ആ വൃത്തികെട്ട താടിയും അല്ലെ...? അയാൾ വന്നാലും വന്നില്ലെങ്കിലും ആ കിളവനെന്താ.... കല്യാണം എന്റെ അമ്മാവന്റെ മോളുടെ അല്ലെ? അയാൾ വന്നില്ലെങ്കിൽ
💬 Comments
View all comments