0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 577

കട്ട്.

അവൻ എന്താണ് ഓർഗനൈസ് ചെയ്തിരിക്കുന്നതെന്ന് എനിക്കും അറിയില്ല. ഏതായാലും പോയി നോക്കാം. അങ്ങനെ ഞങ്ങൾ ലെയിക്കിന്റെ അടുത്തെത്തി. വണ്ടി പാർക്ക് ചെയ്തു ആ ഓഫീസിലേയ്ക്ക് നടന്നു.

"ജിത്തു, നെറ്റിൽ ഇത് പോലെ ഒരു നടത്തം വളരെ നല്ലതാ. എനിക്കിഷ്ടമായി." അവൾ എന്റെ കയ്യിൽ മെല്ലെ പിടിച്ചു. ഞാൻ പതിയെ ഒന്ന് ചിരിച്ചതേ ഉള്ളു. ലെയിക്കിന്റെ സൈഡിൽ കൂടി വേണമെങ്കിൽ മണിക്കൂറുകൾ നടക്കാം. ഞാൻ പക്ഷെ അവളെയും കൂട്ടി ആ ഓഫീസിലേയ്ക്ക് കയറാൻ തിരിഞ്ഞപ്പോ അവൾ ഒന്ന് നോക്കി.

"നമ്മൾ എങ്ങോട്ടാ പോണേ?" സംശയത്തിലും അതിലുപരി ആകാംക്ഷയിലും അവൾ ചോദിച്ചു.

"ഇത്രയും വെയിറ്റ് ചെയ്തില്ലേ കുറച്ചു കൂടി വെയിറ്റ് ചെയ്യൂ... എനിക്കറിയാം നിങ്ങൾ പെൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഈ ഒരു തവണ വെയിറ്റ് ചെയ്യൂ." അവളുടെ കയ്യിലെ പിടുത്തം ഒന്ന് മുറുക്കി അവളോട് പറഞ്ഞു.

ആ ഓഫീസിലെ കൗണ്ടറിൽ ചെന്ന് സുഹൃത്തിന്റെ പേര് പറഞ്ഞതും ആൾ പറഞ്ഞു.

"ആഹ് ഞാൻ നിങ്ങളെ വെയ്റ് ചെയ്തിരിക്കുവായിരുന്നു. ഇവിടെ എല്ലാം റെഡി ആണ്. പോവാം?"

എങ്ങോട്ടേക്കാണാവോ. ഏതായാലും പുള്ളി ഞങ്ങളെ ബോട്ടുകൾ കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. തടിപ്പാലത്തിൽ കൂടി നടന്നു നടന്നു അവസാനം കിടക്കുന്ന ഒരു ചെറിയ യോട്ടിലേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി. ചെറുതെന്ന് പറഞ്ഞാൽ അത്ര ചെറുതല്ല, ഒരു ചെറിയ കപ്പൽ എന്ന് വേണമെങ്കിൽ പറയാം.

"ജിത്തൂ... ദിസ് ഈസ് നോട്ട് ട്രൂ..." അവൾ ആകാംഷയോടെ എന്റെ കൈ അവളുടെ അടുത്തേയ്ക്ക് ചേർത്ത് പിടിച്ചു.

ഞങ്ങൾ ആ യോട്ടിലേയ്ക്ക് കയറി. അതിന്റെ പുറകിലെ ടെക്ക്

💬 Comments

View all comments