0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
പിന്നെ അതിനെ പറ്റിയോർത്തത് . അന്ന് വൈകിട്ട് യാസീനോട് ഏത് പാക്കേജാണ്‌ നല്ലതെന്നു ചോദിച്ചു . യാസീൻ ഒരു മാസത്തെ റീചാർജ്ജ് മതിയെന്നുറച്ചു നിന്നു . അത് തന്നെ കാണാൻ ആണെന്ന് അന്നേ മനസ്സിലായിരുന്നു . ''ശെരി യാസീൻ നാളെ ഉപ്പ വരും . ചാർജ്ജ് ചെയ്തേക്കണം '''എന്ന് പറഞ്ഞപ്പോൾ കരയുന്ന , കൈ കൂപ്പുന്ന സ്മൈലികളാണ് വന്നത് . പിറ്റേന്ന് ചാർജ്ജ് ചെയ്യാനായി പോകാൻ ഉത്സാഹമായിരുന്നു . ഒരുങ്ങിക്കഴിഞ്ഞു മതിവരാതെ വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി നിന്ന , തന്നെ തനിക്ക് തന്നെ മനസ്സിലായില്ല . വിവാഹിതയായ താൻ അവനു വേണ്ടി ഒരുങ്ങുന്നോ ? ചാർജ്ജ് ചെയ്യാനായി മൊബൈൽ ഷോപ്പിൽ നിൽക്കുമ്പോൾ അവനായി ചുറ്റുപാടും പരതി . മൂന്ന് മാസത്തെക്ക് ചാർജ്ജ് ചെയ്യട്ടെയെന്ന് കടയിലെ പയ്യൻ
അതിന്റെ ഗുണങ്ങളെ പറ്റി പറഞ്ഞു നിർബന്ധിച്ചപ്പോൾ താൻ ഒരുമാസത്തെക്ക് മതിയെന്ന് പറഞ്ഞത് അടുത്ത തവണ വരുമ്പോഴെങ്കിലും കരിനീലക്കണ്ണനെ കാണാൻ ആയിരുന്നോ ? നിരാശയോടെ അന്ന് പുറത്തേക്കിറങ്ങുമ്പിൽ അവൻ തൊട്ടു മുന്നിൽ . നെഞ്ച് തെരുതെരെ മിടിക്കുന്നത് അന്നാദ്യമായി അറിഞ്ഞു . പെരുവിരലിൽ നിന്നൊരു വിറയൽ അടിമുടി ശരീരത്തിലേക്ക് പടർന്നു . കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ . വായിലെ ഉമിനീരൊക്കെ വറ്റിയിരുന്നു . തൊണ്ട വരണ്ടത് പോലെ . ഒരാശ്രയത്തിനായി ഭിത്തിയിൽ മുറുകെ പിടിച്ചു . ഇതാണോ പ്രണയം ? "' സുലു .. ഒരു മാസത്തെക്ക് ചരക്ക് ചെയ്‍തത് അടുത്ത മാസവും വരാനല്ലേ ?'''' അവൻ തൊട്ടുമുന്നിൽ , മന്ത്രിക്കും പോലെ ചോദിച്ചിട്ടും മിണ്ടാനായില്ല . ഫോണിലൂടെ

💬 Comments

View all comments