Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
മെസ്സേജ് ചെയ്യുമ്പോൾ റിപ്ലൈ കൊടുക്കുന്നത് പോലെ അത്ര ഈസിയല്ലായെന്നു മനസ്സിലായി നേരിട്ട് കാണുമ്പോൾ .
''''അല്ല ... '''
ചുണ്ട് അനങ്ങിയോ എന്നറിയില്ല . പറഞ്ഞത് പുറത്തേക്ക് വന്നില്ല .
"'ഞാൻ കണ്ടു സുലു ചുറ്റും നോക്കുന്നത് . എന്നെയല്ലേ മൊഞ്ചത്തിക്കുട്ടി നോക്കിയത് '''
തട്ടം ശെരിക്ക് പിടിച്ചിട്ട് അവിടെ നിന്നെങ്ങനെ ഇറങ്ങി എന്നറിയില്ല ഇപ്പോഴും .
അന്ന് വൈകിട്ടവന്റെ ചാറ്റ് നോക്കിയിരിക്കുമ്പോഴും പകലത്തെ അതെ അവസ്ഥയിലായിരുന്നു . ഒടുവിൽ മെസ്സേജ് നോട്ടി വന്നപ്പോൾ ഹൃദയമിടിപ്പ് കൂടി മരിച്ചുപോകുമോയെന്ന് തോന്നി .
"'മൊഞ്ചത്തി കുട്ടീ "''
"മ്മ് "'
'' ഉറങ്ങില്ലേ എന്റെ പെണ്ണ് ?'''
"' ഊഹും "' എന്റെ പെണ്ണ് എന്ന അവന്റെ വിളി കേട്ടിട്ടും മറുപടി വിട്ടത് താൻ തന്നെയാണോയെന്ന് പിറ്റേന്നോർത്ത് അത്ഭുതപ്പെട്ടു .
"'എന്നാൽ കിടന്നുറങ്ങിക്കോ എന്റെ ചക്കര .. ഗുഡ് നൈറ്റ് "'
"'ഹമ് ...ഗുഡ് നൈറ്റ് "
''' ഉമ്മ ...??'''
''ഹമ് "' അവന്റെ ഉമ്മയും സ്മൈലിയും കിട്ടിയപ്പോഴും ഏതോ ലോകത്തെന്ന പോലെ നിശ്ചലയായിക്കിടന്നു മൂളി .
"' മൊഞ്ചത്തിക്കുട്ടി സ്വപ്നം കാണുവാണോ ? ഏതാ സ്വപ്ന ലോകത്തെ ആ മൊഞ്ചൻ "''
യാസീന്റെ ശബ്ദമാണ് സുലേഖയെ ഓർമ്മകളിൽ നിന്നുണർത്തിയത് . അവൾ തട്ടം പെട്ടന്ന് പിടിച്ചിട്ടുകൊണ്ട് തല താഴ്ത്തി .
'' എന്റെ കരിനീലക്കണ്ണനെയാ ഓർത്തേ "' മനസ്സിൽ പറഞ്ഞെങ്കിലും സുലേഖ മിണ്ടാതെ തലതാഴ്ത്തിയിരുന്നു ഇടംകണ്ണുകൊണ്ടവനെ പാളി നോക്കി .
തന്നെ ഇമചിമ്മാതെ നോക്കിയിരിക്കുവാണവൻ . ഈ ക്യാബിനിൽ ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് . കഴിഞ്ഞ
💬 Comments
View all comments