Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
വീണ്ടും warning തന്നു....
റോഷ്നി എൻ്റെ കോളേജ് ലൈഫ് അന്നത്തെ ഓരോരോ സംഭവങ്ങൾ എല്ലാം ഒന്ന് പോലും വിടാതെ അശ്വതിയെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്... പലതിനും അവള് പൊട്ടി ചിരിക്കുന്നുണ്ട്... ഞാൻ ക്യാൻ്റീനിൽ അടി ഉണ്ടാക്കാൻ പോയി എനിക്ക് അടി കിട്ടിയത് വരെ അവള് പറഞ്ഞു കൊടുത്തു... ഇനി ഇവൾ അറിയാൻ ഒന്നുമില്ല.... ഇടയ്ക്ക് റോഷ്നി പറഞ്ഞ ഒരു കാര്യത്തിൽ എൻ്റെ മനസ്സ് ഉടക്കി
"ടീ നീ മറ്റേ കാര്യം അവനോട് ചോദിക്കരുത് കേട്ടോ...."
പെട്ടെന്ന് അശ്വതി എൻ്റെ ചെവിയിൽ നിന്നും ആ earphone വലിച്ചൂരി... അവള് ആകെ പരിഭ്രമിച്ചത് പോലെ തോന്നി....
"Ok ടീ റോഷ്നി നല്ല ക്ഷീണം ഞാൻ നാളെ വിളിക്കാം..."
ഇതും പറഞ്ഞു അശ്വതി ഫോൺ കട്ട് ചെയ്തു.. എന്നിട്ട് എന്നെ നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു...
ഇവിടെ ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്...
Call കഴിഞ്ഞെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല....
"എന്താടീ അവള് എന്നോട് ചോദിക്കരുത് എന്ന് പറഞ്ഞത്.... "
ഒരു കപട ദേഷ്യം വരുത്തി ഞാൻ ചോദിച്ചു...
"ഒന്നുമില്ലടാ..."
"നീ പറയുന്നുണ്ടോ അതോ ഞാൻ റോഷ്നിയോട് നേരിട്ട് ചോദിക്കാണോ..."
"അയ്യോ വേണ്ട..." "ഞാൻ തന്നെ പറയാം..." "ഏത് നേരത്താണോ നിനക്ക് earphone തരാൻ തോന്നിയത്...."
അത് കേട്ടതും എനിക്ക് ചിരി വന്നു...
അവള് മനസ്സിലാ മനസ്സോടെ പറയാൻ തുടങ്ങി.....
"കോളജിൽ പഠിച്ചിരുന്ന കാലത്ത് നിനക്ക് അവളെ ഇഷ്ടമയിരുന്നല്ലെ...."
അത് കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.....
ഒരിക്കൽ പോലും ഒരാളോടും ഞാൻ അതേപ്പറ്റി പറഞ്ഞിട്ടില്ല... എന്നിട്ടും ഇതെങ്ങനെ.....????
"ഇതൊക്കെ അവൾ എങ്ങനെ അറിഞ്ഞു
💬 Comments
View all comments