Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
ആയെന്നു തോന്നിയപ്പോ ഞാൻ ചോദിച്ചു...
"നീ സ്കൂളിൽ സ്പോർട്സ് ന് വല്ലതും പങ്കെടുത്തിട്ടുണ്ടോ"
"ഇല്ലെ ചേട്ടാ എന്തേ?..."
"അല്ല ആ പട്ടി വന്നപ്പോ നിൻ്റെ ചാട്ടം കണ്ട് ചോദിച്ചതാ......" "സ്പോർട്സിന് പങ്കെടുത്തിരുന്നെങ്കിൽ ഹൈ ജമ്പ്പിന് ഒന്നാം സമ്മാനം നിൻ്റെ വീട്ടിലെ അലമാരയിൽ ഇരുന്നേനെ...." "അല്ല ഇനിയും അവസരം ഉണ്ട് ഒന്ന് ശ്രമിച്ചു നോക്കൂ പക്ഷേ കൂടെ ഒരു പറ്റിയും കൂടി വേണം....."
പാവം അശ്വതി.....ഞാൻ എന്തോ serious matter സംസാരിക്കുകയാണെന്ന് കരുതി ഉത്തരം പറഞ്ഞതാ.... വീണ്ടും ഞാൻ കളിയാക്കിയതാണെന്ന് മനസ്സിലായപ്പോൾ ദേഷ്യം കലർന്ന ചിരിയിൽ പല്ല് കടിച്ചുകൊണ്ട് അവള് പറഞ്ഞു
"പോടാ പട്ടി....."
അത് കേട്ടപ്പോ ഞാൻ വീണ്ടും ചിരിച്ചു.. കപട ദേഷ്യത്തിൽ അവള് എൻ്റെ മുതുകത്ത് മൂന്ന് നാല് വട്ടം ഇടിച്ചു... അത്യാവശ്യം വേദനിച്ചെങ്കിലും ഞാൻ കാര്യമാക്കിയില്ല...
"Ok ok നിനക്ക് ട്രോഫി വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ....."
ഞങ്ങൾ രണ്ടാളും ചിരിച്ചു ....
അങ്ങനെ ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആയി.... അല്പസമയത്തിനകം ട്രെയിൻ പുറപ്പെടാനുള്ള announcement വന്നു...
ഫുഡ് വാങ്ങി ഞങ്ങൾ ട്രെയിനിൽ കേറി.. "ടീ... കഴിക്കാൻ നേരം ഇങ്ങു പോരെ ഒരുമിച്ചിരുന്ന് കഴിക്കാം....."
"Ok ടാ...."
അവൾ അവളുടെ സീറ്റിലേക്കും ഞാൻ എൻ്റെ സീറ്റിലേക്കും പോയി...
സാധാരണ രീതിയിൽ ഞാൻ പ്രതീക്ഷിക്കുന്നതിൻ്റെ നേരെ വിപരീതം ആണ് നടക്കാറ് പക്ഷേ ഇന്ന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളിയായി കാര്യങ്ങള് മുന്നോട്ട് പോകുന്നു... ഈ അവസരം പരമാവധി മുതലെടുക്കാൻ തന്നെ തീരുമാനിച്ചു.... എന്തായാലും ഇനി കുറച്ചു സമയം കൂടി മാത്രമേ അവള് എന്നോടൊപ്പം ഉണ്ടാകൂ... പോകുമ്പോ മൊബൈൽ നമ്പർ
💬 Comments
View all comments