Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
വാങ്ങണം... ചെന്നൈയിൽ വീക്കെൻസ് ഇവളുമായി കറങ്ങണം അങ്ങനെ വമ്പൻ പ്ലാനുകൾ തയാറാക്കി... പക്ഷേ നടക്കാൻ പോകുന്നത് മറ്റൊന്നായിരുന്നു....
സമയം രാത്രി 8മണി കഴിഞ്ഞു... അമ്മൂമ്മമാർ ആഹാരം കഴിക്കാൻ തുടങ്ങി... ഞാൻ അവർക്ക് ശല്ല്യം ആകാതെ പുറത്തേക്ക് dooril പോയി നിന്നു... എന്തോ മനസ്സിൽ അശ്വതിയെ കാണാൻ ഒരു ആഗ്രഹം... ഇപ്പൊ പോയി കണ്ടാലും ഫുഡ് കഴിക്കാനുള്ള സമയം ആയതുകൊണ്ട് വേറെ ഒന്നും തോന്നില്ലായിരിക്കും... ഞാൻ അവളുടെ കമ്പാർട്ട്മെൻ്റിലേക്ക് നടന്നു.... അല്പസമയത്തെ തിരച്ചിലിനോടുവിൽ side single സീറ്റിൽ ഇരിക്കുന്ന അശ്വതിയെ കണ്ടൂ.... അവളുടെ opposit വേറെ ഒരു പെൺകുട്ടിയും അവളെയും കാണാൻ സുന്ദരി തന്നെയാ... (എൻ്റെ കണ്ണിൽ എല്ലാ പെൺകുട്ടികളും കാണാൻ സുന്ദരികളാണ് )... ചുറ്റും നോക്കിയപ്പോ ആണുങ്ങൾ ആണ് കൂടുതലും.. അവള് എഴുന്നേറ്റു... പതിഞ്ഞ സ്വരത്തിൽ അവളെന്നോട് മുകളിലത്തെ ബേർത്തിലേക്ക് നോക്കാൻ പറഞ്ഞു.... അതിൽ ഒരാൾ കിടപ്പുണ്ട് ..ഒറ്റ നോട്ടത്തിൽ തന്നെ അവന് ഒരു വശപെശക് look തോന്നി... ഞാൻ അവനെ നോക്കുന്നത് അവനും കണ്ടൂ ...
പക്ഷേ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവള് എന്നോട് ഒരുപാട് അടുത്ത് ഇടപഴകി... ഒരു ലവറിനെ പോലെ.... ആദ്യം എനിക്കൊന്നും മനസിലായില്ല.. പിന്നെ എനിക്ക് കിട്ടി... അവൻ എന്തേലും മോശമായി പെരുമാറിക്കാണും അവനെ കാണിക്കാൻ വേണ്ടി ആയിരിക്കും ഈ പ്രകടനം....
"എന്നോടെന്തെങ്കിലും മോശമായി പെരുമാറിയാൽ എൻ്റെ ചെക്കൻ നിൻ്റെ മൂക്ക് ഇടിച്ചു പരത്തുമെടാ...."
അവളുടെ മുഖഭാവത്തിൽ നിന്നും എനിക്കത് വായിക്കാൻ പറ്റി.... എന്തായാലും എനിക്ക് ഒരുപാട് സന്തോഷം തോന്നി കാരണം ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാനെന്ന് അവൾക്ക് തോന്നി കാണും
💬 Comments
View all comments