Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]
വേഗം ചാടി എഴുന്നേറ്റ് ആദിത്യന് കൈയ് കൊടുത്തു. ഞാൻ അഡ്വക്കേറ്റ് പ്രഭാകരൻ ഇത്ര പെട്ടെന്ന് കാണാൻ സമ്മതിച്ചതിന് വളരെ നന്ദി.
കൈ കൊടുത്തതിനു ശേഷം ആദിത്യൻ അയാൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നു. താങ്കൾ വന്ന കാര്യം പെട്ടെന്ന് പറയാമോ മുകളിൽ മൂന്ന് കമ്പനി ഡയറക്ടർമാർ വന്നിട്ടുണ്ട് അതുകൊണ്ടു ഞാൻ വളരെ തിരക്കിലാണ്.
വകീൽ ഒന്ന് തലയാട്ടി.
നീ വിചാരിക്കുന്നുണ്ടാവും പെട്ടെന്ന് ഒരു വകീൽ നിന്നെ കാണാൻ എന്തിനാണ് വന്നതെന്ന്. നിനക്ക് ഒരു ബന്ധു കുറച്ച് പാരമ്പര്യ സ്വത്ത് എഴുതി വച്ചിട്ടുണ്ട് അതിനെ കുറിച്ച് സംസാരിക്കാൻ ആണ് ഞാൻ വന്നത്.
ആദിത്യന്റെ കണ്ണുകൾ വിടർന്നു "ഓഹ് ".
നീ പ്രതീക്ഷിച്ച കാര്യം അല്ല അല്ലെ, അഡ്വക്കേറ്റ് പ്രഭാകരൻ ഒരു പുരികം ഉയർത്തി അവന്റെ മുഖഭാവം കണ്ട് ചോദിച്ചു.
എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഞാൻ വിചാരിച്ച് വച്ച കാര്യങ്ങളിലൊന്നും ഇത് ഇല്ല ആദിത്യൻ പറഞ്ഞു. ആരെ കുറിച്ചാണ് പറയുന്നത്, എന്റെ അറിവിൽ ബന്ധുക്കൾ ആരും ഈ അടുത്ത് മരിച്ചിട്ടില്ല ഒരു മുഷിപ്പോടെ അവൻ പറഞ്ഞു. നിങ്ങൾക്ക് ഉറപ്പുണ്ടോ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആദിത്യൻ തന്നെ ആണെന്ന്.
"എനിക്ക് വളരെ ഉറപ്പുണ്ട്", വകീലിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ട് അവൻ വീണ്ടും കുഴഞ്ഞു.
"ശരി ആരാണ് മരിച്ചത്?", ആദിത്യൻ ചോദിച്ചു.
അതറിയാൻ എന്റെ കൂടെ കുറച്ച് ഫയലുകൾ നോക്കാൻ വേണ്ടി സമയം ചിലവഴിക്കേണ്ടി വരും പ്രഭാകരൻ വകീൽ പറഞ്ഞു. അതിന് ശേഷം മേശക്ക് മുകളിൽ വച്ചിരുന്ന പെട്ടി തുറന്ന് കുറച്ച് ഫയലുകൾ പുറത്തെടുത്ത് മുന്നിൽ വച്ചു. ഫയലിന് മുകളിൽ വിരലുവച്ച് കുറച്ച് നേരം കൊട്ടിയതിനു ശേഷം വകീൽ തൊണ്ട നനച്ചു.
ആദിത്യ നിനക്കിപ്പോൾ ഇരുപത്തിമൂന്നു വയസായി, നീ ജനിച്ചത് 15 ഏപ്രിൽ ആണ്, ശെരിയല്ലെ. വകീൽ പറഞ്ഞത് വളരെ ശരിയാണ് അതുകൊണ്ടു ആദിത്യൻ തലയാട്ടി.
"ശെരിയാണ്".
"ഞാൻ ഇനി പറയാൻ പോകുന്നത് നിനക്ക് ഒരുപക്ഷെ ഞെട്ടൽ ഉണ്ടാക്കിയേക്കാം, അതിനാൽ സഹകരിക്കുക". പ്രഭാകരൻ ആദ്യത്തെ ഫയൽ തുറന്നു അതിൽ കുറച്ച് ഫോട്ടോകൾ ഉണ്ടായിരുന്നു. ആദ്യത്തെത് മൂന്ന് കുഞ്ഞുങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ
💬 Comments
View all comments