0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
അല്ലെങ്കി രണ്ട് എണ്ണം ഉണ്ട്. അതിൽ ചിലത് ബിസിനസ്സ് ഇവന്റുകളും ചിലത് മനു വർമ്മയുടെ കൂട്ടുകാരെ കാണുന്നതും ആയിരുന്നു പിന്നെ കുറെ മീഡിയ ആളുകളെയും കാണുന്നതും അതിന്റെ കൂടെ ഉണ്ടായിരുന്നു. ആഴ്ച്ചയുടെ പകുതിയിൽ ആദിത്യൻ അവന്റെ LA യിൽ ഉള്ള വീട്ടിൽ വച്ച് അവന്റെ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും മനു വർമ്മയുടെ കൂട്ടുകാർക്കും വേണ്ടി ഒരു പാർട്ടി നടത്തുന്നതും ഉണ്ടായിരുന്നു. അവന് അവിടെ ആരെയും ശെരിക്ക് അറിയില്ല എന്ന കാര്യം ആദിത്യനെ കൂടുതൽ അലോസരപ്പെടുത്തി. ആരും ഈ പാർട്ടിക്ക് വരില്ല എന്ന ആദിത്യന്റെ സംശയം ദൂരീകരിച്ച് കൊണ്ട് പ്രിയയും ലക്ഷ്മിയും അവന് ആത്മവിശ്വാസം നൽകി. അവർക്ക് ഇവരെ എല്ലാം നല്ല പരിജയം ഉണ്ടെന്നും അവർ മുൻപേ ഇത് പോലെ ഉള്ള പാർട്ടികൾ ആ വീട്ടിൽ വച്ച് നടത്തിയിട്ട് ഉണ്ട് എന്നും പറഞ്ഞപ്പോൾ ആദിത്യന് കുറച്ച് ആശ്വാസം തോന്നി. എല്ലാം ചർച്ച ചെയ്ത് കഴിഞ്ഞപ്പോൾ അവരുടെ ജോലി നന്നായി ചെയ്ത്
തീർത്തതിന് ആദിത്യൻ പ്രിയയെയും ലക്ഷ്മിയെയും പ്രെശംസിക്കുകയും ചെയ്തു. "നമുക്ക് ആളുകളെ നിയമിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ ഉണ്ട് ആദിത്യ." അവർ മൂന്ന് പേരും കുറച്ച് നേരം വിശ്രമിക്കാൻ വേണ്ടി ബാൽക്കണിയിൽ ഇരിക്കുമ്പോൾ പ്രിയ പറഞ്ഞു. "ശെരി." പ്രിയ മുൻപേ ഒരു ടീമിനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചത് ഓർത്ത് കൊണ്ട് ആദിത്യൻ പറഞ്ഞു. "ലക്ഷ്മിയുടെ കോൺട്രാക്ട് രണ്ട് ആഴ്ച്ച കൊണ്ട് തീരും." പ്രിയ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ഇത് കേട്ടപ്പോൾ ആദിത്യൻ ബുദ്ധിമതിയും കാര്യപ്രാപ്‌തിയും ഉള്ള ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അവൾ പ്രിയ പറഞ്ഞത് ശെരിയാണെന്ന രീതിയിൽ തല ആട്ടി

💬 Comments

View all comments