Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
കൊണ്ട് സമ്മതിച്ചു.
"അതെന്താ?." ആദിത്യൻ ചോദിച്ചു.
"മൂന്ന് ആഴ്ച്ച കൊണ്ട് നിനക്കും നിന്റെ പെങ്ങമ്മാർക്കും ആരെയെല്ലാം കൂടെ നിർത്തണം എന്നും ആരെയെല്ലാം ഒഴിവാക്കണം എന്നും മനസ്സിലാകും എന്ന് മനു വർമ്മക്ക് അറിയാമായിരുന്നു." ലക്ഷ്മി കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് പറഞ്ഞു.
"ആദിത്യ നമുക്ക് ഇവളെ നമ്മളുടെ കൂടെ നിർത്തിക്കൂടെ?." പ്രിയ പെട്ടെന്ന് ചോദിച്ചു.
ആദിത്യൻ കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് ആലോചിച്ചു. അവൻ ജോലി ചെയ്യുന്ന കമ്പനികളിൽ ആളുകളെ എടുത്ത് അവരെ അവരുടെ ഇഷ്ട്ടത്തിന് അനുസരിച്ച് ജോലി ചെയ്യാൻ സമ്മതിക്കാതെ എല്ലാ ചെറിയ കാര്യങ്ങളിലും ഇടപെടുന്ന മേൽ ഉദ്യോഗസ്ഥരെ അവൻ കണ്ടിട്ടുണ്ട്. അവന് അങ്ങനെ ഉള്ള ഒരു മേൽ ഉദ്യോഗസ്ഥൻ ആവാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഒരാളെ ജോലിക്ക് എടുത്തതിന് ശേഷം വരുടെ ഇഷ്ട്ടത്തിന് ജോലി ചെയ്യാൻ സമ്മതിച്ച് അതിൽ അവർ വിജയിക്കുക ആണെങ്കിൽ കൂടെ നിർത്താൻ ആയിരുന്നു ആദിത്യന് താല്പര്യം. ചൈത്രയുടെ പോലെയുള്ള സ്വഭാവം അല്ലാത്ത ആരെയും പ്രിയ ജോലിക്ക് വയ്ക്കുന്നതിൽ ആദിത്യന് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.
"ലക്ഷ്മി നിനക്ക് ഇവിടെ തന്നെ തുടരാൻ ആണോ താല്പര്യം?." ആദിത്യൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
ലക്ഷ്മി അത് കേട്ട് അതെ എന്ന രീതിയിൽ തല ആട്ടി കൊണ്ട് പറഞ്ഞു. "ഞാനും പ്രിയയും ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് ജോലി ചെയ്താൽ ഞങ്ങൾക്ക് ജോലികൾ പങ്കിട്ടെടുത്ത് ചെയ്ത് തീർക്കാൻ എളുപ്പം ആയിരിക്കും. ഞാൻ ഇപ്പോൾ ചെയ്ത് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ തന്നെ ആയിരിക്കും ഇനി മുന്നോട്ടും ചെയ്യാൻ പോകുന്നത്. താങ്കൾ ബുദ്ധിമാനായ ഒരു
💬 Comments
View all comments