Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
നല്ല മനുഷ്യൻ ആണ് പിന്നെ പ്രിയയുടെ കൂടെ ജോലി ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു."
"അപ്പോൾ നിങ്ങൾ പ്രിയ ചെയ്യുന്ന അതെ ജോലി തന്നെ ആയിരിക്കും ചെയ്യുന്നത് അല്ലെ?." ആദിത്യൻ ചോദിച്ചു.
"അതെ ആദിത്യ." പ്രിയ മറുപടി പറഞ്ഞു. "നിനക്ക് രണ്ട് അസ്സിസ്റ്റന്റുമാർ ഉണ്ടെങ്കിൽ ഞങ്ങളിൽ ആർക്കെങ്കിലും സുഖമില്ലാതെ വന്നാൽ നിന്നെ സഹായിക്കാൻ അടുത്ത ആൾ ഉണ്ടാവും. ഞങ്ങളിൽ ആർക്കെങ്കിലും തിരക്കാണെങ്കിൽ അടുത്ത ആൾ നിന്റെ കൂടെ തന്നെ ഉണ്ടാവും."
"നിങ്ങൾക്ക് രണ്ട് പേർക്കും അതാണ് താല്പര്യം എങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആദിത്യൻ സമ്മതിക്കും എന്ന് ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ." പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചുമൽ വച്ച് സ്നേഹത്തോടെ ലക്ഷ്മിയെ ഇടിച്ച് കൊണ്ട് പറഞ്ഞു.
"നന്ദി ആദിത്യ." ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്നെ നിയമിച്ചതിൽ താങ്കൾക്ക് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല."
"എന്നോട് നന്ദി ഒന്നും പറയണ്ട ലക്ഷ്മി. എനിക്ക് നിങ്ങളുടെ സഹായം ആവശ്യം ഉണ്ട്. നിങ്ങൾ കൂടെ ഇല്ലങ്കിൽ കുറച്ച് കഴിയുമ്പോൾ പ്രിയക്ക് ചെയ്യാൻ പറ്റുന്നതിൽ കൂടുതൽ ജോലി വന്ന് അവൾ വിഷമിക്കാൻ തുടങ്ങും പിന്നെ നിങ്ങൾ എന്റെ എതിരാളികളുടെ കൂടെ ജോലി ചെയ്യുന്നതിലും നല്ലത് എന്റെ കൂടെ തന്നെ ജോലി ചെയ്യുന്നത് ആണ്." ആദിത്യൻ ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു.
പ്രിയ പുഞ്ചിരിച്ച് കൊണ്ട് ആദിത്യനെ നോക്കി തല ആട്ടി.
ആദിത്യൻ പുഞ്ചിരിച്ച് അടുത്ത കാര്യങ്ങളിലേക്ക് കടന്ന് കൊണ്ട് ചോദിച്ചു. "അപ്പോൾ ബാക്കി ആരെ എല്ലാം ആണ് നിയമിക്കേണ്ടത്?."
"നമ്മൾ LA യിലേക്ക്
💬 Comments
View all comments