Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
പോകുന്ന വഴിക്ക് രണ്ട് ദിവസത്തേക്ക് San Antonio യിൽ തങ്ങും. അപ്പോൾ ഞാൻ കുറച്ച് പേരെ ഇന്റർവ്യൂ ചെയ്യാൻ വേണ്ട കാര്യങ്ങൾ ശെരിയാക്കിയിട്ടുണ്ട്." പ്രിയ പറഞ്ഞ് തുടങ്ങി. "എനിക്കും ലക്ഷ്മിക്കും ആവശ്യം ഉള്ള സപ്പോർട്ട് ടീമിന് വേണ്ടി ഉള്ള ഇന്റർവ്യൂ ആയിരിക്കും അത്."
ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു. "ശെരി നിങ്ങൾ അപ്പോൾ ഏതെല്ലാം സ്ഥാനത്തേക്ക് ഉള്ള ആളുകളെ ആണ് നിയമിക്കാൻ പോകുന്നത്?."
"രണ്ട് കറസ്പോണ്ടൻസ് സെക്രട്ടറി മാരും ഒരു ഫിനാൻഷ്യൽ അസിസ്റ്റന്റും ഒരു പ്രെസ്സ് അസിസ്റ്റന്റും ഒരു ഇൻഫർമേഷൻ അസിസ്റ്റന്റും ഒരു പബ്ലിസിസ്റ്റും ഒരു മീഡിയ സ്പോക് പേഴ്സണും വേണം." പ്രിയ തനിക്ക് വേണ്ട ടീം അംഗങ്ങളെ ഓരോരുത്തരെ ആയി എണ്ണി പറഞ്ഞു. "തൽക്കാലത്തേക്ക് ഇപ്പോൾ ഇത്രയും പേർ മതി."
"പിന്നെ നമുക്ക് ഒരു സ്വകാര്യ ഷോപ്പറും ഒരു സ്റ്റൈലിസ്റ്റും പിന്നെ ചിലപ്പോൾ ഒരു ഏജന്റും വേണ്ടി വരും." ലക്ഷ്മി കൂട്ടി ചേർത്തു.
"ഇത് പത്ത് പേരോളം ആയല്ലോ?." ആദിത്യൻ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.
"അവരെല്ലാം എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാവില്ല ആദിത്യ." പ്രിയ അവന്റെ പ്രേതിഷേധം കണ്ടപ്പോൾ പറഞ്ഞു. "കറസ്പോണ്ടൻസ് സെക്രട്ടറിമാരും ഫിനാൻഷ്യൽ അസിസ്റ്റന്റും പ്രധാന ഓഫീസിൽ നിന്നായിരിക്കും ജോലി ചെയ്യുന്നത് പക്ഷെ ഇപ്പോൾ പ്രെസ്സ് അസിസ്റ്റന്റും പബ്ലിസിസ്റ്റും മീഡിയ സ്പോക് പേഴ്സണും നമ്മളുടെ കൂടെ ഉണ്ടാവുന്നത് നല്ലത് ആയിരിക്കും. നമ്മളുടെ കൂടെ ഒരു സ്വകാര്യ ഷോപ്പറും ഒരു സ്റ്റൈലിസ്റ്റും ഉണ്ടെങ്കിൽ ചൈത്ര നമ്മളുടെ കൂടെ വരണം എന്ന് വാശി പിടിക്കില്ല."
"ചൈത്രയെ ഒഴിവാക്കാൻ പറ്റിയാൽ തന്നെ അത് ഒരു വലിയ വിജയം
💬 Comments
View all comments