0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
ടീമിലേക്ക് അവനെ എടുക്കാൻ പറയാം." പ്രിയ പെട്ടെന്ന് പറഞ്ഞു. "അവൻ എന്തായാലും നിന്റെ കൂടെ ജോലി ചെയ്യാൻ പാടില്ല. അത് ഒരിക്കലും അവന്റെ നല്ലതിന് ആയിരിക്കില്ല പിന്നെ അവൻ എന്തെങ്കിലും കുഴപ്പം കാണിച്ചാൽ എനിക്ക് അവനെ ജോലിയിൽ നിന്ന് പിരിച്ച് വിടേണ്ടി വരും. എന്തായാലും നീ അതിന് എന്നെ സമ്മതിക്കും എന്ന് തോനുന്നില്ല." "അവൻ ജോലിയിൽ പ്രേശ്നങ്ങൾ ഉണ്ടാക്കും എന്ന് എനിക്ക് തോനുന്നില്ല." ആദിത്യൻ വിഷമത്തോടെ പറഞ്ഞു. "പിന്നെ അവൻ ആദിരയുടെ കൂടെ ജോലി ചെയ്യാൻ പോയാൽ ഞാൻ അവനെ വല്ലപ്പോഴും ആയിരിക്കും കാണുന്നത്." "താങ്കളും ആദിയയും ആദിരയും അടുത്ത ഒരു ആഴ്ച്ചത്തേക്ക് മാത്രമാണ് പിരിഞ്ഞ് ഇരിക്കാൻ പോകുന്നത്. അത് കഴിഞ്ഞ് നിങ്ങൾ കൂടുതൽ സമയവും ഒരുമിച്ച് തന്നെ ഉണ്ടായിരിക്കും." ലക്ഷ്മി ഇടക്ക് കയറി പറഞ്ഞു. "അതെ നിനക്ക് അവനെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റും." പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. "പിന്നെ നീ അരവിന്ദിനോട് അവന് എന്ത് ചെയ്യാനാണ് താല്പര്യം എന്ന് ചോദിച്ചിരുന്നോ?." ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ബാൽക്കണിയിൽ നിന്ന് അവന്റെ കൂട്ടുകാരെ എത്തി നോക്കി. അരവിന്ദ് അവിടെ പൂളിന്റെ സൈഡിൽ ഇരുന്ന് കൊണ്ട് നയനുമായി സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അത് കണ്ടപ്പോൾ മൂന്ന് വർഷങ്ങൾക്ക് മുൻപ് അവർ തുടങ്ങി വച്ച ബന്ധം വീണ്ടും മുൻപോട്ട് കൊണ്ട് പോകുന്നത് പോലെ ആദിത്യന് തോന്നി. "ഞാൻ അവനോട് സംസാരിക്കാം." ആദിത്യൻ പ്രിയക്ക് ഉറപ്പ് നൽകി. "അപ്പോൾ നിന്റെ കൂട്ടുകാരൻ ജോളിയുടെ കാര്യമോ?." ലക്ഷ്മി ചോദിച്ചു. ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

💬 Comments

View all comments