Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ആശ്വാസം ആകും എന്ന് ആദിത്യന് തോന്നി.
"അവനോട് അവന്റെ ചൂതാട്ട കടങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അവനോട് ഇതിനെ കുറിച്ചും പറയാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.
"നീ ഇപ്പോൾ തന്നെ അവനോട് സംസാരിക്ക്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പെട്ടെന്ന് പറയുന്നത് ആണ് നല്ലത് ഇപ്പോൾ എന്നതിനെ കാൾ നല്ല ഒരു സമയം വേറെ ഇല്ല." പ്രിയ അവളുടെ അഭിപ്രായം തുറന്ന് പറഞ്ഞു.
താൻ ജോളിയുടെ സ്വകാര്യ കാര്യങ്ങൾ അന്വേഷിച്ച് കണ്ട് പിടിച്ചു എന്ന് അറിയുമ്പോൾ അവന്റെ തെറിവിളികൾ കേൾക്കുന്നത് ഓർത്ത് ആദിത്യൻ ഒരു സിഗററ്റ് കത്തിച്ച് ആഞ്ഞ് വലിച്ചു. താൻ ഇപ്പോൾ അവനെ സഹായിച്ചില്ല എങ്കിൽ അവൻ കടക്കെണിയിൽ മുങ്ങി ഒന്നും അല്ലാതായി തീരും എന്ന് ആദിത്യന് ഉറപ്പായിരുന്നു. അത് ഓർത്തപ്പോൾ അവൻ നെഞ്ച് വിരിച്ച് പ്രിയയെ നോക്കി കൊണ്ട് സമ്മത രൂപത്തിൽ തല ആട്ടി.
"താങ്കൾ എന്നാൽ അവരോട് സംസാരിക്കാൻ നോക്ക് എനിക്ക് സോഫിയയെ കണ്ട് കുറച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ട്." ലക്ഷ്മി അവിടെ നിന്ന് എഴുനേറ്റ് പോകുമ്പോൾ പറഞ്ഞു.
പ്രിയ മുൻപോട്ട് ആഞ്ഞ് ആദിത്യന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "ഞാനും ലക്ഷ്മിയും ഒരുമിച്ച് നിന്റെ കൂടെ ജോലി ചെയ്യുന്നത് കൊണ്ട് നിനക്ക് ഒരു പ്രേശ്നവും ഉണ്ടാവില്ല. ഞങ്ങൾ കുറെ കാലങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്നത് ആണ് അത് കൊണ്ട് തന്നെ ഞങ്ങൾ വളരെ നന്നായി ഒത്ത് പോകും. അഥവാ എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഒത്ത് പോകാതെ വന്നാൽ നീ അതിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരും. നിന്റെ വ്യക്തിപരമായ
💬 Comments
View all comments