Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
അവനോട് പറഞ്ഞു. ജേക്കബിനോട് സംസാരിച്ച് അരവിന്ദിന് പറ്റുന്ന ഒരു ജോലി കണ്ട് പിടിക്കാം എന്ന് ആദിത്യൻ അവന് വാക്ക് കൊടുത്തു.
അരവിന്ദ് തിരിച്ച് പൂളിലേക്ക് പോയപ്പോൾ ആദിത്യൻ ജോളിയെ മുകളിലേക്ക് വിളിച്ചു.
ജോളിയുടെ സ്വകാര്യ വിവരങ്ങൾ അന്വേഷിച്ച് കണ്ട് പിടിച്ചു എന്ന് പറയുന്നതിന് പകരം ആദിത്യൻ അവന് നാല് ലക്ഷം രൂപ കടമായി കൊടുക്കാൻ പോവുക ആണെന്ന് അവനോട് പറഞ്ഞു. ആ തുക എല്ലാ ആഴ്ച്ചയിലും പത്ത് രൂപ എന്ന കണക്കിൽ തിരിച്ച് അടക്കണം എന്ന് ആദിത്യൻ പറഞ്ഞു. ജോളി ചൂതാട്ടത്തിൽ നിന്ന് പുറത്ത് വരൻ ചികിത്സ തേടണം എന്നും അവൻ പറഞ്ഞു. അവൻ വീണ്ടും ചൂതാട്ടത്തിലേക്ക് തിരിച്ച് പോവുക ആണെങ്കിൽ കൊടുത്ത കടമെല്ലാം അപ്പോൾ തന്നെ തിരികെ ആവശ്യപ്പെടും എന്നും ആദിത്യൻ പറഞ്ഞു.
ഇത് കേട്ട് ജോളി കണ്ണ് മിഴിച്ച് വായ തുറന്ന് പിടിച്ച് ആശ്ചര്യത്തോടെ ആദിത്യനെ നോക്കി. അവനെ കുറിച്ച് അന്വേഷിച്ചതിൽ ജോളി ദേഷ്യം പ്രകടിപ്പിക്കുന്നതിന് മുൻപേ ആദിത്യൻ പ്രിയ പറഞ്ഞ് കൊടുത്ത ഉപായം ജോളിയുടെ അടുത്ത് അവതരിപ്പിച്ചു. ജോളിക്ക് ആറക്ക സംഖ്യ ശമ്പളമായി നിശ്ചയിച്ച് അവന്റെ ആർട്ട് വർക്കുകളുടെ വില്പനയും ആദിത്യൻ ഉറപ്പ് നൽകി. അത് കേട്ടപ്പോൾ ജോളി ആദിത്യൻ തന്റെ സ്വകാര്യതയിൽ കൈയ് കടത്തിയ ചിന്ത മാറി അവന് സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു ജോലി കിട്ടിയതിൽ അവൻ സന്തോഷിച്ചു.
ജോലിയുടെ സന്തോഷത്തോടെ ഉള്ള മുഖ ഭാവം കണ്ടപ്പോൾ ആദിത്യന് സമാധാനം ആയി. ജോലിയുടെ കടമെല്ലാം വീട്ടി അത് അടുത്ത എണ്ണൂറ് വർഷം കൊണ്ട് തിരിച്ച് അടച്ചാൽ മതി എന്ന്
💬 Comments
View all comments