Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
സ്വപ്ന പറഞ്ഞു. "നീ എന്നെ പിടിച്ച് നിർത്താൻ ശ്രേമിച്ചാൽ ഞാൻ അവിടെ നിന്ന് ഓടി പോകണം."
"അയാൾ അത് എന്തിനാണ് എന്ന് പറഞ്ഞോ?." ആദിത്യൻ ആകാംഷയോടെ ചോദിച്ചു.
സ്വപ്ന തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "ഇല്ല പക്ഷെ അത് എന്തിനാണെന്ന് എനിക്ക് അറിയാം."
"അയാൾ എന്റെ മുറിയിൽ ഒളി ക്യാമറ വച്ച് എന്നെ ഭീക്ഷണിപ്പെടുത്താൻ ആണോ?." ആദിത്യൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.
സ്വപ്ന അല്ല എന്ന രീതിയിൽ തല ആട്ടി കൊണ്ട് പറഞ്ഞു. " അല്ല പക്ഷെ അയാൾ അതും ചെയ്യുന്നുണ്ടാവും."
"പിന്നെ വേറെ എന്താ കാര്യം?." ആദിത്യൻ മുരണ്ട് കൊണ്ട് ചോദിച്ചു.
"താങ്കൾ എനിക്ക് ഉറപ്പ് തരണം എന്നെ ഈ ദ്വീപിൽ നിന്ന് പറഞ്ഞ് അയക്കില്ല എന്ന്. എനിക്ക് വീട്ടിലേക്ക് പോകാൻ പറ്റില്ല." സ്വപ്ന വിതുമ്പി കൊണ്ട് പറഞ്ഞു.
"എന്ത് കൊണ്ട്?. നിന്നെ ആരെങ്കിലും അവിടെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?." ആദിത്യൻ സ്വപ്നയുടെ പേടി കണ്ട് ചോദിച്ചു.
സ്വപ്ന ചുണ്ടുകൾ കടിച്ച് കൊണ്ട് മുഖം വീണ്ടും അവളുടെ കാലുകളുടെ ഇടയിലേക്ക് പൂഴ്ത്തി വച്ചു.
"സ്വപ്ന എൽദോ എന്ത് മയിരാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?. എന്ത് കൊണ്ട് ആണ് നിനക്ക് വീട്ടിലേക്ക് പോകാൻ പറ്റാത്തത്?. വീട്ടിൽ പോകാൻ പറ്റാത്ത കാരണം പറഞ്ഞാണോ എൽദോ നിന്നെ ഭീക്ഷണിപ്പെടുത്തുന്നത്?." ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.
"താങ്കൾ എനിക്ക് വാക്ക് തരണം." സ്വപ്ന വിതുമ്പി കൊണ്ട് പറഞ്ഞു.
"സ്വപ്ന എന്താണ് പ്രെശ്നം?. നിന്നെ ആരെങ്കിലും കൊല്ലാൻ ശ്രേമിക്കുന്നുണ്ടോ?. നിന്റെ കുടുംബക്കാർ ആണോ പ്രെശ്നം?. അതോ പൊലീസോ വേറെ എന്തെങ്കിലും." ആദിത്യൻ പെട്ടെന്ന് ചോദിച്ചു. അവസാനം പറഞ്ഞത്
💬 Comments
View all comments