Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
മിക്ക ദിവസവും അയാൾ സീക്രെട്ട് ബങ്കറിലേക്ക് പോകും. മിക്ക സ്റ്റാഫുകൾക്കും അതിനെ കുറിച്ച് അറിയാം പക്ഷെ ആരും അതിന്റെ അകത്ത് കയറിയിട്ടില്ല." സ്വപ്ന വിശദീകരിച്ച് കൊണ്ട് പറഞ്ഞു.
"അതിന്റെ വാതിൽ എവിടെ ആണെന്ന് നിനക്ക് അറിയാമോ?." ആദിത്യൻ ആകാംഷയോടെ ചോദിച്ചു.
സ്വപ്ന ചിരിച്ച് കൊണ്ട് പറഞ്ഞു. "അത് കണ്ട് പിടിക്കാൻ വളരെ എളുപ്പം ആണ്. അയാൾ പതുങ്ങി വെയിസ്റ്റുകൾ വച്ചിരിക്കുന്ന കോർട്യാർഡിലേക്ക് പോകും. അവിടെ ഉള്ള പെയിസ്ട്രി അടുക്കള വാതിലിൽ ഒരു കോഡ് ടൈപ്പ് ചെയ്യും അപ്പോൾ കരിങ്കൽ പാകിയ നിലത്ത് ഒരു വാതിൽ തുറക്കും. അതിലൂടെ ആണ് അയാൾ അകത്തേക്ക് കയറുന്നതും പുറത്തേക്ക് വരുന്നതും. ഇതെല്ലം എന്തോ വലിയ രഹസ്യമാണെന്ന് ആണ് അയാൾ വിജാരിക്കുന്നത്."
"നിനക്ക് എങ്ങനെ ഇതിനെ കുറിച്ച് അറിയാം?." ആദിത്യൻ സ്വപ്നയുടെ മുഖത്തേക്ക് സൂക്ഷിച്ച് നിക്കി കൊണ്ട് പെട്ടെന്ന് ചോദിച്ചു.
"ഒരു ദിവസം അയാൾ കുടിച്ചിട്ട് അങ്ങോട്ട് പോയപ്പോൾ ഞാൻ അയാളുടെ പുറകെ പോയി. അയാൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത്. കുടിച്ച് കഴിഞ്ഞാൽ അയാൾ എന്തോ വലിയ ജെയിംസ് ബോണ്ട് ആണെന് ആണ് അയാളുടെ വിജാരം. ഇവിടെ ഉള്ള ചില സ്റ്റാഫുകൾ അയാളെ ഡെയിഞ്ചർ മൗസ് എന്നാണ് വിളിക്കുന്നത്." സ്വപ്ന ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഈ ഡെയിഞ്ചർ മൗസ് എന്താണ്?." ആദിത്യൻ ചോദിച്ചു.
"England ടിൽ ഉള്ള ഒരു സൂപ്പർ മൗസിനെ കുറിച്ച് ഉള്ള ഒരു കാർട്ടൂൺ ആണ്. അതിന്റെ സീക്രെട്ട് ലയർ ഭൂമിയുടെ അടിയിൽ ആണ്." സ്വപ്ന ചിരിച്ച് കൊണ്ട് പറഞ്ഞു.
"അപ്പോൾ അത് എവിടെ ആണ് ഉള്ളത് എന്ന് വേറെ ആളുകൾക്ക് അറിയാം അല്ലെ?." ആദിത്യൻ ചോദിച്ചു.
"അതിൽ ആയിരിക്കും അയാൾ താങ്കളുടെ റെക്കോർഡിങ്ങുകൾ വച്ചിരിക്കുന്നത്. താങ്കൾ എത്രയും പെട്ടെന്ന് അതിൽ കയറണം." സ്വപ്ന ആവേശത്തോടെ പറഞ്ഞു.
💬 Comments
View all comments