Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
"ക്ഷെമിക്കണം."
"നീ എന്തിനാണ് ഇപ്പോൾ ക്ഷേമ ചോദിക്കുന്നത്?." ആദിത്യൻ കാര്യം മനസ്സിലാവാതെ ചോദിച്ചു.
"ഞാൻ ഇപ്പോഴും വില്യം സ്മിത്തിനെ കുറിച്ച് ആലോചിക്കുക ആയിരുന്നു. അയാൾ ജീവനോടെ ഉണ്ടെന്ന് താങ്കൾക്ക് ഉറപ്പല്ലേ?." സ്വപ്ന വിഷമത്തോടെ ചോദിച്ചു.
"നമ്മൾ കണ്ട ആ പോസ്റ്റ് ഇന്നലെ ഇട്ടത് ആണ് സ്വപ്ന. എനിക്ക് അത് ഇത്രക്ക് എളുപ്പം കണ്ട് പിടിക്കാൻ പറ്റി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അവിടെ നിന്ന് ആണോ സേഫ് റൂമിലേക്ക് കയറുന്നത്?. കോർട്യാർഡിൽ പെയിസ്ട്രി അടുക്കള വാതിൽ?. അയാൾ ഒരു കോഡ് അടിക്കും നിലത്ത് ഒരു വാതിൽ തുറക്കും അയാൾ അകത്തേക്ക് പോകും?." ആദിത്യൻ ആവേശത്തോടെ പറഞ്ഞു.
"അതെ അങ്ങനെ ഒന്ന് ഇവിടെ ഉണ്ടെന്ന് താങ്കൾക്ക് അറിയാമെന്ന് തോനുന്നു." സ്വപ്ന അവളുടെ ഊഹം ആദിത്യനോട് ചോദിച്ചു.
"ഞാൻ എൽദോയോട് ചോദിച്ചത് ആണ് ഈ ദ്വീപിൽ ഒരു സേഫ് റൂം ഉണ്ടോ എന്ന് പക്ഷെ അങ്ങനെ ഒന്ന് ഇല്ല എന്നാണ് അയാൾ പറഞ്ഞത്. അത് എനിക്ക്
വിശ്വസിക്കാൻ പറ്റിയില്ല അത് കൊണ്ട് ആണ് ഞാൻ അന്വേഷിക്കാൻ തുടങ്ങിയത്. നമുക്ക് അയാളുടെ കളികൾ മനസ്സിലായി എന്ന് അയാൾ അറിയാൻ പാടില്ല. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?." ആദിത്യൻ സ്വപ്നയെ തറപ്പിച്ച് നോക്കി കൊണ്ട് ചോദിച്ചു.
"അത് എന്താ?. നമ്മൾ ദ്വീപിൽ എത്തിയ ഉടനെ താങ്കൾക്ക് അയാളെ പറഞ്ഞ് വിടാൻ പറ്റില്ലേ?." സ്വപ്ന പെട്ടെന്ന് ചോദിച്ചു.
"ഇല്ല ഇപ്പോൾ പറ്റില്ല. എനിക്ക് ആദ്യം ആ ബങ്കറിൽ കയറണം." ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.
സ്വപ്ന നിരാശയോടെ പറഞ്ഞു. "അയാളെ പറഞ്ഞ് വിട്ടിട്ട് വാതിൽ പൊളിച്ച് കയറിയാൽ പോരെ."
"പോരാ അയാൾ എന്നെയും എന്റെ പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്താൻ പോവുക ആണെന്ന് ആണ് എനിക്ക് തോനുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് പ്രശ്നം ആകാവുന്ന തെളിവുകൾ എനിക്ക് ആദ്യമേ നശിപ്പിച്ച് കളയണം." ആദിത്യൻ അവന്റെ ഭാഗം
💬 Comments
View all comments