Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
വിശദീകരിച്ച് കൊണ്ട് പറഞ്ഞു. "പിന്നെ നമ്മൾ കണ്ട ആൾ തന്നെ ആണ് നീ പറഞ്ഞ വില്യം സ്മിത്ത് എന്ന് ഉറപ്പ് വരുത്തുന്നത് വരെ നമ്മൾ ഒന്നും അറിഞ്ഞതായി ഭാവിക്കാൻ പാടില്ല."
"അത് കണ്ട് പിടിക്കാൻ എത്ര സമയം എടുക്കും?." സ്വപ്ന പെട്ടെന്ന് ചോദിച്ചു. "എനിക് എനിയും എൽദോയുടെ താളത്തിന് ഒത്ത് തുള്ളാൻ വയ്യ. എനിക്ക് ഇപ്പോൾ തന്നെ എല്ലാം മതിയായി ഇരിക്കുക ആണ്."
"കൂടി പോയാൽ ഒരു ദിവസം. എൽദോ നിന്നെ അന്വേഷിച്ച് വരിക ആണെങ്കിൽ നീ ഞാൻ വിളിച്ചിട്ട് എന്റെ അടുത്തേക്ക് വരാൻ വേണ്ടി തയ്യാറാകാൻ പോവുക ആണ് എന്ന് പറയണം." ആദിത്യൻ സ്വപ്നയെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
"പക്ഷെ അയാൾ . . . ." സ്വപ്ന പറഞ്ഞ് തുടങ്ങി.
"സ്വപ്ന ആവശ്യം വരുക ആണെങ്കിൽ നീ നേരെ എന്റെ അടുത്തേക്ക് വന്നാൽ മതി. നമുക്ക് അപ്പോൾ എന്തെങ്കിലും കാരണം പറയാം. നീ ഒരു കാര്യം ഓർത്ത് വയ്ക്കണം അയാൾ എന്റെ സ്യൂട്ടിൽ ഒളി ക്യാമറ വച്ചിട്ട് ഉണ്ടെങ്കിൽ നിന്റെ മുറിയിലും അത് ഉണ്ടാവും. ഈ കാര്യങ്ങളെ കുറിച്ച് നിനക്ക് എന്നോട് സംസാരിക്കാൻ ഉണ്ടെങ്കിൽ ഒന്നുങ്കിൽ നമ്മൾ ഒരു ഹെലികോപ്റ്ററിൽ ആയിരിക്കണം അല്ലെങ്കിൽ ഒരു ബോട്ടിൽ ആയിരിക്കണം." ആദിത്യൻ അവരുടെ ഇപ്പോഴത്തെ അവസ്ഥ സ്വപ്നക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.
"അപ്പോൾ എനിക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ താങ്കളുടെ അടുത്ത് വന്ന് ഒരു ഹെലികോപ്റ്റർ യാത്രയോ അല്ലെങ്കിൽ ഒരു ബോട്ട് യാത്രയ്ക്കൊ പോകണം എന്ന് പറയണം അല്ലെ?." സ്വപ്ന അൽപ്പം അലോസരത്തോടെ ചോദിച്ചു.
"അതെ പിന്നെ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് ആരോടും പറയരുത്." ആദിത്യൻ ഒരു താക്കീത് എന്ന പോലെ പറഞ്ഞു.
സ്വപ്ന തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "അത് പ്രെശ്നം ആകും ആദിത്യ. എൽദോ എന്തായാലും എന്നോട് ഇവിടെ
💬 Comments
View all comments