0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
ആദിത്യൻ സ്വപ്നയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "എൽദോ പറയുന്ന കാര്യങ്ങൾ എന്തായാലും വിശ്വസിക്കാൻ പറ്റില്ല എന്ന് നിനക്ക് നന്നായി അറിയാവുന്നത് അല്ലെ." "അയാൾ എനിക്ക് പോലീസിന്റെ അറസ്റ്റ് വാറന്റ് കാണിച്ച് തന്നു പിന്നെ അയാളുടെ ശവ സംസ്ക്കാരത്തിന്റെ പേപ്പർ കോപ്പിയും കാണിച്ച് തന്നു." സ്വപ്ന വിതുമ്പി കൊണ്ട് മറുപടി പറഞ്ഞു. "പക്ഷെ നീ ഇതെല്ലം ശെരിയാണോ എന്ന് സ്വയം നോക്കിയില്ല?." ആദിത്യൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കൊണ്ട് ചോദിച്ചു.
"എനിക്ക് അയാളുടെ മുഖം വീണ്ടും കാണാൻ ഉള്ള കരുത്ത് ഇല്ലായിരുന്നു." സ്വപ്ന കരഞ്ഞ് കൊണ്ട് പറഞ്ഞു. "അയാളുടെ പേരെന്താണ്?." ആദിത്യൻ ഫോണിൽ ബ്രൌസർ തുറന്ന് കൊണ്ട് ചോദിച്ചു. "വില്യം സ്മിത്ത്. അയാൾ Memphis, Tennessee യിൽ ഉള്ള ആളാണ്. ഒരു പാവം മനുഷ്യൻ. താങ്കൾ FBI യുടെ കുറ്റവാളികളുടെ പട്ടിക നോക്കുക ആണോ?." സ്വപ്ന പേടിയോടെ വിതുമ്പി കൊണ്ട് ചോദിച്ചു. "എനിക്ക് ഒരു രണ്ട് നിമിഷം താ സ്വപ്ന." ആദിത്യൻ അവളെ നോക്കി കൊണ്ട് പറഞ്ഞു എന്നിട്ട് അവളോട് ചോദിച്ചു. "നിനക്ക് അയാളെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?." സ്വപ്ന അയാളുടെ രൂപം വിവരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആദിത്യൻ അയാളുടെ പേരും സ്ഥലവും വച്ച് ഇന്റർനെറ്റിൽ തിരയാൻ തുടങ്ങി. അവൾ പറഞ്ഞത് സത്യമാണെങ്കിൽ പോലീസ് അവളെ അന്വേഷിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും വാർത്ത ഇന്റർനെറ്റിൽ ഉണ്ടാവേണ്ടത് ആണ്. അയാളുടെ മരണത്തെ കുറിച്ച് ഉള്ള വാർത്തയും ഉണ്ടാവും. ആക്‌സിഡന്റിന്റെ ദൃക്‌സാക്ഷികളുടെ വിവരണവും ഉണ്ടാവേണ്ടത് ആണ്. എന്നാൽ സ്വപ്ന അയാൾ ഒരു തടിയൻ ആണ് കഷണ്ടി ഉണ്ട് താടി

💬 Comments

View all comments